അർധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനിയർ ഒഴിവ്

0
437
Ads

തിരുവനന്തപുരം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനിയർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. 70 ശതമാനം മാർക്കോടെ ബി.ടെക് സിവിൽ, പാലം നിർമാണത്തിൽ മൂന്നു വർഷം പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 40,000 രൂപ. 2023 ജനുവരി 1 ന് 41 വയസ് കവിയരുത്.

നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 2023 മെയ് 19നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.