പ്രോജെക്ട് എഞ്ചിനീയര്‍ (സിവില്‍) ഒഴിവ്

തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജെക്ട് എഞ്ചിനീയര്‍ (സിവില്‍) തസ്തികയില്‍ രണ്ടു താല്‍ക്കാലിക ഒഴിവ്. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം ചെയ്ത ഒരു ഒഴിവും പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.

യോഗ്യത : ബി.ടെക് (സിവില്‍) കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം
ശമ്പള സ്‌കെയില്‍ : പ്രതിമാസം 20,000 രൂപ
പ്രായം : 01/01/2022 നു 41 വയസ്സ് കവിയാന്‍ പാടില്ല. (നിയമാനുസൃത വയസ്സിളവ് ബാധകം)

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത , ജാതി, പ്രായം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 30 നു മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍ / ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തണം.

Leave a Reply