സെയ്ൻ്റ് ഡൊമിനിക്ക്സ് കോളേജിൽ വിവിധ വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവ് – Guest Lecturer

0
721
Ads

കാഞ്ഞിരപ്പള്ളി : സെയ്ൻ്റ് ഡൊമിനിക്ക്സ് കോളേജിൽ ( St. Dominics College, Kanjirapally) വിവിധ വിഷയങ്ങളിൽ 2024-2025 അധ്യയന വർഷം ഉണ്ടാകുവാൻ സാധ്യതയുള്ള ഒഴിവുകളിലേക്ക് അതിഥി അധ്യാപകരുടെ (Guest Lecturer) നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. കെമിസ്ട്രി (ഒന്ന്), സുവോളജി (ഒന്ന്), ഹിസ്റ്ററി (ഒന്ന്), ബാച്ചർ ഓഫ് ഫിനാൻഷ്യൽ മാർക്കറ്റ്സ് (നാല്, എം.കോം. ഫിനാൻസ് ആൻഡ് ടാക്സേഷൻ യോഗ്യതയുള്ളവർ) എന്നീ വിഷയങ്ങളിൽ കോളേജ് വിദ്യാഭ്യാസ വകുപ്പിൻ്റെ ഗസ്റ്റ് ലക്ച്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. പിഎച്ച്.ഡി., യു.ജി.സി. നെറ്റ് യോഗ്യതയുള്ളർക്ക് മുൻഗണന. അപേക്ഷയുടെ മാതൃക www.sdck.in ൽ ലഭ്യമാണ്. അപേക്ഷകൾ മേയ് ഒന്നിനകം കോളേജ് ഓഫീസിൽ ലഭിക്കണം.