സൗദിയിലും യുകെയിലും 94 നഴ്സ് ഒഴിവ്

0
289

യുകെ: 50 നഴ്സ്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുകെയിലെ എൻഎച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റലിൽ പീഡിയാട്രിക് നഴ്സ്, സൈക്യാട്രിക് നഴ്സ് (മെന്റൽ ഹെൽത്ത്/ സൈക്യാട്രിക്) തസ്തികകളിൽ 50 ഒഴിവ്.
എൻഎംസി പ്രകാരം IELTS/OET പാസായ അതതു മേഖലയിൽ 1 വർഷ പരിചയമുള്ള ഡിപ്ലോമ/ഗ്രാജുവേറ്റ് നഴ്സുമാർക്ക് അപേക്ഷിക്കാം. വാർഷികശമ്പളം: 30 ലക്ഷം.
വിശദമായ ബയോഡേറ്റയും IELTS/
OET സ്കോർ ഷീറ്റും 2023 ഓഗസ്റ്റ് 31 നു മുൻപ് uk@odepc.in എന്ന മെയിലിൽ അയയ്ക്കണം. 0471-2329440; www. odepc.kerala.gov.in

സൗദി: 44 നഴ്സ്

സൗദി അറേബ്യ ആരോഗ്യ മന്ത്രാല യത്തിനു കീഴിൽ 44 നഴ്സ് ഒഴിവ്. നോർക്ക റൂട്സ് മുഖേനയാണു നിയമനം. സ്ത്രീകൾക്കാണ് അവസരം. 2023 ഓഗസ്റ്റ് 25 വരെ അപേക്ഷിക്കാം. ഇന്റർവ്യൂ ഓഗസ്റ്റ് 28 മുതൽ 31 വരെ ചെന്നൈയിൽ.
യോഗ്യത: ബിഎസ്സി/പോസ്റ്റ് ബിഎസ്സി/എംഎസ്സി നഴ്സിങ്, 1 വർഷ പരിചയം. പ്രായപരിധി: 35. വെബ്സൈറ്റ് www.norkaroots.org

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.