ഒഡെപെക്ക് മുഖേനെ കുവൈറ്റിലേക്ക് ഡോക്ടർമാരെ തെരഞ്ഞെടുക്കുന്നു

0
139
Ads

ഒഡെപെക്ക് മുഖേനെ കുവൈറ്റ് ആരോഗ്യ മേഖലയിലെ നിയമനത്തിനായി ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫിസിഷ്യൻ, കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്റ്, സീനിയർ രജിസ്ട്രാർ, രജിസ്ട്രാർ എന്നീ തസ്തികകളിലേക്കാണ് നിയമനം. എം.ബി.ബി.എസ്, എം.ഡി, പി.എച്ച്.ഡി ആണ് അടിസ്ഥാന യോഗ്യതകൾ. 6 മുതൽ 15 വർഷം വരെയുള്ള പ്രവൃത്തിപരിചയം നിർബന്ധം. അപേക്ഷകർ 55 വയസിനു താഴെ പ്രായമുള്ളവരുമായിരിക്കണം.

ആകർഷകമായ ശമ്പളം, താമസസൗകര്യം എന്നിവ കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവർ ബയോഡേറ്റ, പാസ് പോർട്ടിന്റെ പകർപ്പ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2023 ജൂൺ 25 ന് മുമ്പ് kuwait@odepc.in എന്ന ഇമെയിലിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.in,

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google