തൊടുപുഴ ജില്ലാആശുപത്രിയില്‍ നിരവധി ഒഴിവുകൾ

0
868
Hospital Jobs in Kerala
Medical Jobs in Kerala
Ads

തൊടുപുഴ ജില്ലാആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ലാബ്‌ടെക്‌നീഷ്യന്‍

ലാബ്‌ടെക്‌നീഷ്യന്‍ തസ്തികയിലെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി, ഡി.എം.എല്‍.ടി. (ഡി എം ഇ സർട്ടിഫിക്കേറ്റ് ) ഉള്ളവർക്ക് അപേക്ഷിക്കാം .പാരാമെഡിക്കല്‍ കൗൺസിൽ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം . പ്രായപരിധി 35 വയസില്‍ താഴെ . പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

റേഡിയോഗ്രാഫര്‍

നിലവിൽ ഒഴിവുള്ള റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ 2 വർഷ റെഗുലർ ഡിപ്ലോമ ഇൻ റേഡിയോളോജിക്കൽ ടെക്‌നിഷ്യൻ പാസായവർക്ക് അപേക്ഷിക്കാം . പാരാമെഡിക്കല്‍ കൗൺസിൽ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

സ്റ്റാഫ് നഴ്സ്

സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഡയാലിസിസില്‍ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം . നിലവിൽ ഒരു ഒഴിവാണ് ഉള്ളത് . സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ
ബി.എസ്.സി./ ജി.എന്‍.എം. പാസായവർക്ക് അപേക്ഷിക്കാം. കേരള നഴ്‌സിംഗ് കൗൺസിൽ
രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം . പ്രായപരിധി 35വയസില്‍ താഴെ.

ഫിസിയോതെറാപ്പിസ്റ്റ്

നിലവിൽ ഒഴിവുള്ള ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഫിസിയോതെറാപ്പിയില്‍ ബിരുദം/ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം . പ്രായപരിധി 35വയസില്‍ താഴെ. പ്രവൃത്തി പരിചയമുള്ളവർക്ക് മുന്‍ഗണന,

Ads

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍റ്റിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പും സഹിതം വാക് ഇൻ ഇന്റർവ്യൂവിന് എത്തണം . തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറന്‍സ് ഹാളില്‍ 19/01/2024 -ന് രാവിലെ 10 മണിക്കാണ് അഭിമുഖം . കൂടുതൽ വിവരങ്ങള്‍ക്ക് 04862 222630