സിവിൽ & ഇലക്ട്രിക്കൽ ഗ്രാജ്വേറ്റ് ഇന്റേണുകളെ നിയമിക്കുന്നു

0
319
Ads

ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേണിനെ (സിവിൽ & ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവിൽ (ഡിസൈൻ), (വർക്‌സ്) ഇലക്ട്രിക്കൽ ഇന്റേണുകളെയാണ് നിയമിക്കുന്നത്.

സിവിൽ ഡിസൈൻ ഇന്റേണുകൾക്ക് സ്ട്രക്ചറൽ എൻജിനിയറിങ് എം.ടെക്കും സിവിൽ വർക്‌സിൽ സിവിൽ ഏൻജിനിയറിങ് ബി.ടെക്കും ഇലക്ട്രിക്കൽ ബ്രാഞ്ചിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് ബി.ടെക്കും വേണം. പ്രതിമാസം 12,500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.

അപേക്ഷകൾ (ബയോഡാറ്റ) വെള്ളക്കടലാസിൽ തയ്യാറാക്കി പാസ്‌പോർട്ട് സൈസ് ഫോട്ടോയോടൊപ്പം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം 2021 നവംബർ 12ന് മുൻപ് ചീഫ് എൻജിനിയർ, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട്.പി.ഒ, തിരുവനന്തപുരം, പിൻ- 695009 എന്ന മേൽവിലാസത്തിൽ ലഭിക്കണം.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google