എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് 19 ന്

0
263
Ads

പാലക്കാട് എംപ്ലോയബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവ് നികത്തുന്നതിനായി പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചില്‍ വച്ച് 2023 ആഗസ്റ്റ് 19 ന് രാവിലെ 10.30 ന് മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ഇന്‍ഷുറന്‍സ് തസ്തികകളില്‍ അഭിമുഖം നടത്തുന്നു.

യോഗ്യത : എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 20 നും 60 നും മധ്യേ പ്രായമുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിനായി ഏതെങ്കിലും തിരിച്ചറിയില്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായി 250 രൂപയുമായി ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി, ബയോഡേറ്റയുടെ രണ്ട് പകര്‍പ്പ് എന്നിവ കരുതണം. ഫോണ്‍: 0491 2505435. Source