തൊഴിൽ മേള (Mega Job Fair 2022)
കുറവിലങ്ങാട് ദേവമാതാ കോളേജിൽ

0
436
Ads

ദേവമാതാ കോളേജും കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി മെയ്‌ മാസത്തിൽ കോളേജിൽ വച്ച് തൊഴിൽ മേള നടത്തുന്നു.

മേളയോടനുബന്ധിച്ചുള്ള രജിസ്ട്രേഷൻ ക്യാമ്പയിൻ ഏപ്രിൽ 12 ആം തീയതി രാവിലെ 10 മണി മുതൽ കോളേജ് ക്യാമ്പസ്സിൽ വച്ച് നടക്കുന്നതാണ്.

തൊഴിൽ മേളയിൽ പങ്കെടുത്തു ജോലി നേടാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും ഏപ്രിൽ 12 ആം തിയതി കോളേജിലെത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. രജിസ്ട്രേഷൻ
ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയൽ കാർഡും 250 രൂപ ഫീസും കയ്യിൽ കരുതേണ്ടതാണ്

പ്രായപരിധി- 18 മുതൽ 35 വരെ. പ്ലസ് ടു മുതൽ മുകളിലേക്ക് വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും, അവസാന വർഷ വിദ്യാർത്ഥികൾക്കും രജിസ്ട്രേഷൻ ക്യാമ്പയിനിൽ പങ്കെടുക്കാവുന്നതാണ്.

രജിസ്റ്റർ ചെയ്യുന്നവർക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ഇന്റർവ്യൂ പരിശീലനം , സോഫ്റ്റ് സ്‌കിൽസ് , അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം എന്നിവ നൽകുന്നതായിരിക്കും.
കൂടാതെ എല്ലാ ആഴ്ചകളിലും കോട്ടയം എംപ്ലോയബിലിറ്റി സെൻറർ വെച്ച് നടത്തുന്ന വിവിധ മേഖലകളിൽ സ്വകാര്യ കമ്പനികളുടെ അഭിമുഖങ്ങൾ, തൊഴിൽ മേളകൾ, ക്യാമ്പസ് ഇൻറർവ്യൂ കൾ എന്നിവയിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്.
ഒഴിവുകളെക്കുറിച്ചുള്ള അറിയിപ്പുകൾ Whatsapp & Facebook Page വഴി ഉദ്യോഗാർത്ഥികൾക്ക്‌ ലഭിക്കുന്നതാണ്.
വിവരങ്ങൾക്ക്
8590336403, 991933889

For details and online Registration visit https://devamatha.ac.in/page/view/Deva-Matha-College-Mega-Job-Fair-2022

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google