ലക്ഷ്യ മെഗാ ജോബ് ഫെയർ: ഓറിയന്റേഷൻ പ്രോഗ്രാം മാർച്ച്‌ 16ന്

0
401
Ads

സങ്കൽപ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലാഭരണകൂടം, കേരള അക്കാദമി ഫോർ സ്കിൽസ് എക്‌സെല്ലെൻസ്, ജില്ലാ സ്കിൽ കമ്മിറ്റി എന്നിവയുടെ സംയുക്തബിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലക്ഷ്യ മെഗാ ജോബ് ഫെയറിനു മുന്നോടിയായി ഒരു ദിവസത്തെ സൗജന്യ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജോബ് ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എങ്ങനെ ഒരു ഇന്റർവ്യൂ പാസ്സാകം എന്നിങ്ങനെ ഉള്ള വിഷയങ്ങളാണ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

മാർച്ച്‌ 16ന് നടക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഇന്ന്(മാർച്ച്‌ 14) രാത്രി ഒമ്പത് മണിക്ക് മുമ്പായി താഴെ നൽകിയിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചു നൽകണമെന്ന് ജില്ലാ സ്കിൽ കോർഡിനേറ്റർ അറിയിച്ചു. https://forms.gle/JCwp1oBoYNvRGqT8A

2022 മാർച്ച് 19ന് നീരാമങ്കര എൻ. എസ്. എസ് കോളേജ് ഫോർ വിമനിലാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാം. കൂടാതെ അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷനും ലഭ്യമാണ്.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google