മെഗാ തൊഴില്‍മേള ഫെബ്രുവരി 15ന്

0
1601
Prayukthi Mini Job Fair
Ads

കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും കേരള നോളജ് എക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 2024 ഫെബ്രുവരി 15ന് മെഗാ തൊഴില്‍മേള സംഘടിപ്പിക്കും. കാരംകോട് ക്രിസ്‌തോസ് മാര്‍തോമ പാരിഷ് ഹാളില്‍ രാവിലെ ഒമ്പതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

യോഗ്യത: പ്ലസ് ടൂ, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. വിവിധ മേഖലകളിലായി 1500 ഒഴിവുകളാണുള്ളത്. പങ്കെടുക്കുന്നവര്‍ കേരള നോളജ് ഇക്കോണമി മിഷന്റെ പോര്‍ട്ടല്‍ https://knowledgemission.kerala.gov.in/ മുഖേന മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യണം. സൈറ്റിലെ ജോബ് ഫെയര്‍ ഇത്തിക്കര ഐക്കണില്‍ ജോലി ഒഴിവുകള്‍, ശമ്പളവിവരങ്ങള്‍ എന്നിവ ലഭ്യമാണ്. For Online Registration click here

ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവുമുണ്ട്. പ്രവേശനം സൗജന്യം. പങ്കെടുക്കുന്നവര്‍ ബയോഡേറ്റയുടെ മൂന്ന് പകര്‍പ്പുകള്‍ കരുതണം. വിവരങ്ങള്‍ക്ക് പഞ്ചായത്ത് കുടുംബശ്രീ ഓഫീസിലോ കമ്യൂണിറ്റി അംമ്പാസിഡര്‍മാരുമായോ ബന്ധപ്പെടണം.

ഉദ്ഘാടന ചടങ്ങില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് മുഖ്യാതിഥിയും. ജനപ്രതിനിധികള്‍, വിവിധ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Ads