ആലപ്പുഴ: എസ്.ഡി.വി. സെന്റര്‍ ഹാളില്‍ 2023 ഫെബ്രുവരി 11-ന് നടക്കുന്ന മെഗാ തൊഴില്‍മേള വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.യുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. ഐ.ടി., ടൂറിസം, മെഡിക്കല്‍, മാര്‍ക്കറ്റിംഗ് രംഗത്തെ വിവിധ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. 18-55 ന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം. www.knowledgemission.kerala.gov.in എന്ന സൈറ്റിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് അഡ്മിഷന്‍ സൗകര്യവുമുണ്ട്.
Date: 2023 ഫെബ്രുവരി 11
Venue: എസ്.ഡി.വി. സെന്റര്‍ ഹാൾ
Age limit:18-55
Participating companies
- IT Companies
- Medical Jobs
- Tourism Sector Jobs
- Marketing Jobs