നിയുക്തി 2023 മെഗാ ജോബ് ഫെയർ | അയ്യായിരത്തിലധികം ഒഴിവ് – Niyikthi Mega Job Fair 2023

0
1104

എറണാകുളം മേഖലാതല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ, എംപ്ലോയബിലിറ്റി സെന്‍ററുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നിയുക്തി 2023’ മെഗാ ജോബ് ഫെയർ മാര്‍ച്ച് 25 രാവിലെ ഒമ്പതു മുതൽ കളമശ്ശേരി ഗവ.പോളിടെക്നിക്ക്-വനിതാ പോളിടെക്നിക്ക് കോളേജുകളിലായി നടക്കും.

Ernakulam Mega Job fest on 25/03/2023
venue: Government Polytechnic College Kalamassery
Contact: 04842422452

ലുലു ഗ്രൂപ്പ്, ജയ് ഹിന്ദ് സ്റ്റീല്‍സ്, നിപ്പോണ്‍ ടൊയോട്ട, ഗോകുലം മോട്ടോഴ്സ്, പ്രഭു സ്റ്റീല്‍സ്, നെസ്റ്റ് ഗ്രൂപ്പ്, എൽ ഐ സി, ഇ.വി.എം മോട്ടോഴ്സ്, മുത്തൂറ്റ് മൈക്രോഫിൻ, ഭീമ ജുവല്ലേഴ്സ്, ഏഷ്യാനെറ്റ്, കല്ല്യാൺ സില്‍ക്ക്സ്, റിലയന്‍സ് ജിയോ, റിലയന്‍സ്, ആസ്റ്റർ മെഡിസിറ്റി, പോപ്പുലർ, മണപ്പുറം, എയര്‍ടെൽ, ഇസാഫ്, ഇഞ്ചിയോണ്‍ കിയ, ഇന്‍ഡസ് മോട്ടോര്‍സ്, ന്യൂഇയർ ഗ്രൂപ്പ്, ഫ്ലിപ്പ് കാര്‍ട്ട് തുടങ്ങിയ സ്വകാര്യമേഖലയിലെ പ്രമുഖരായ നൂറിലധികം സ്ഥാപനങ്ങളിലേയ്ക്കുള്ള അയ്യായിരത്തിലധികം ഒഴിവുകൾ ജോബ് ഫെയറിൽ ലഭ്യമാണ്.

ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികൾ www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍, പങ്കാളിത്തം എന്നിവ സൌജന്യമാണ്. ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ കാര്യങ്ങള്‍ക്കായി എംപ്ലോയബിലിറ്റി സെന്ററിൽ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്കിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങള്‍ക്കായി 0484-2427494, 0484-2422452 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.