തൊഴിലരങ്ങത്തേക്ക് – പത്തനംതിട്ട ജില്ലാതല വനിത തൊഴില്‍ മേള

0
679
Ads

കേരള നോളേഡ്ജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ, ജില്ലാ പഞ്ചായത്ത് പത്തനംതിട്ട, ഐസിറ്റി അക്കാഡമി എന്നിവയുടെ നേതൃത്വത്തില്‍ റാന്നി സെന്റ് തോമസ് കോളേജിന്റെ സഹകരണത്തോടെ വനിതകള്‍ക്കായി 2024 മാര്‍ച്ച് നാലിന് റാന്നി സെന്റ് തോമസ് കോളേജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു.

Date : 2024 മാര്‍ച്ച് 4
Venue: സെന്റ് തോമസ് കോളേജ്, റാന്നി

കലാലയങ്ങളിലെ വിദ്യാര്‍ഥിനികള്‍, പഠനം പൂര്‍ത്തിയാക്കിയവര്‍, കരിയര്‍ ബ്രേക്ക് സംഭവിച്ച വനിതകള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം, പ്രൊഫഷണല്‍ എന്നീ യോഗ്യതകളുള്ളവര്‍ക്ക് പങ്കെടുക്കാം. തൊഴില്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടല്‍ ആയ ഡി.ഡബ്ല്യു.എം.എസില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്ത് അപേക്ഷിക്കാം.

https://knowledgemission.kerala.gov.in അല്ലെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡിഡബ്ല്യൂ എംഎസ് കണക്ട് അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതിനായി സ്വകാര്യ സ്ഥാപനങ്ങള്‍ /സംഘടനകള്‍ /കമ്പനികള്‍ എന്നിവര്‍ക്കും പങ്കെടുക്കാന്‍ അവസരം ഉണ്ട്.

താല്പര്യം ഉള്ളവര്‍ https://forms.gle/NdCyLtXVecHXcro76 എന്ന ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി കുടുംബശ്രീ ജില്ലാ ഓഫീസ് /സിഡിഎസ് ഓഫീസ് /കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ എന്നിവരുമായി ബന്ധപ്പെടുക.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google