അബുദാബി ആസ്ഥാനമാക്കിയുള്ള പ്രമുഖ സൂപ്പർ, ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പിൽ വിവിധ തസ്തികകളിൽ ഒഴിവ് (Job Opportunity for Abu Dhabi Lulu Hypermarket) അഡ്വർടൈസിങ് പ്രഫഷനലുകൾ, ക്രിയേറ്റീവ് ഡയറക്ടർ, സോഷ്യൽ മീഡിയാ എക്സിക്യുട്ടീവ്, പിആർ, കോപ്പി റൈറ്റർ, മോഷൻ ഗ്രാഫിക് ഡിസൈനർ, മീഡിയാ സെയിൽ പ്രഫഷനൽ എന്നീ തസ്തികകളിലേയ്ക്കാണ് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നത്. ഇതിൽ മീഡിയാ സെയിൽ പ്രഫഷനൊഴിച്ച് ബാക്കിയെല്ലാം കൊച്ചി കേന്ദ്രമാക്കിയുള്ള നിയമനമായിരിക്കും.
യോഗ്യതകൾ: ക്രിയേറ്റീവ് ഡയറക്ടർക്ക് പ്രമുഖ ഏജൻസികളിൽ നേതൃസ്ഥാനത്ത് ജോലി ചെയ്തുള്ള ഏഴ് മുതൽ 10 വർഷത്തെ പരിചയം അനിവാര്യമാണ്. സോഷ്യൽ മീഡിയാ എക്സിക്യുട്ടീവിന് ഇതുപോലെ രണ്ട് മുതൽ അഞ്ച് വരെ വർഷം പ്രവൃത്തിപരിചയവും വേഗത്തിൽ കാര്യങ്ങള് പഠിക്കാനുള്ള കഴിവുമുണ്ടായിരിക്കണം. പിആർ, കോപ്പി റൈറ്റർ തസ്തികയിലേയ്ക്ക് അഞ്ച് മുതൽ ഏഴ് വരെ പ്രമുഖ മാധ്യമസ്ഥാപനത്തിലോ ഏജൻസിയിലോ ജോലി ചെയ്തുള്ള പരിചയമാണ് ആവശ്യം.
മോഷൻ ഗ്രാഫിക് ഡിസൈനർക്ക് രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രവൃത്തിപരിചയവും പുതിയ ഉപകരണങ്ങളെക്കുറിച്ചും ട്രെൻഡുകളെക്കുറിച്ചുമുള്ള അറിവും ഉണ്ടായിരിക്കണം. യുഎഇ പശ്ചാത്തലത്തിലുള്ള മീഡിയാ സെയിൽസ് പ്രഫഷനുകളെയാണ് ആവശ്യമുള്ളത്. റേഡിയോ, ടെലിവിഷൻ, പത്രം, ഡിജിറ്റൽ മീഡിയകളിൽ ഏഴ് മുതൽ 10 വർഷം വരെ പ്രവൃത്തി പരിചയം നിർബന്ധമാണ്. അപേക്ഷകർ ഈ 2024 ജൂൺ 10 ന് മുൻപ് careers@ae.lulumea.com എന്ന ഇ–മെയിലിൽ അപേക്ഷ അയക്കണം. ഏത് ഒഴിവിലേയ്ക്കുള്ള അപേക്ഷയാണെന്ന് പ്രത്യേകം എഴുതാൻ മറക്കരുത്. അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് ബന്ധപ്പെടുന്നതായിരിക്കും.

Latest Jobs
-
KSRTC-SWIFT ൽ ജോലി ഒഴിവ് : ഫ്രണ്ട് ഓഫീസ് മാനേജർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ്
-
സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിൽ 327 ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റർ പ്ലേസ്മെന്റ് ഡ്രൈവ്; വിവിധ തസ്തികകളിൽ ജോലി നേടാം
-
UCO Bank Apprentice Recruitment 2026: 530 ഒഴിവുകൾ, സ്റ്റൈപ്പൻഡ് ₹16,650; അപേക്ഷ ഒക്ടോബർ 29 വരെ
-
ISRO Recruitment 2026: 94 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, ശമ്പളം ₹71,840 വരെ
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള: 79 ഒഴിവുകൾ; യോഗ്യത SSLC മുതൽ
-
റെയിൽവേയിൽ 1,688 ഒഴിവുകൾ; RRB NTPC Undergraduate 2026 – യോഗ്യത : പ്ലസ് ടു
-
ലൈഫ് മിഷനിൽ ഒഴിവുകൾ : ₹40,000 ശമ്പളം | അവസാന തീയതി നവംബർ 1
-
നാഷണൽ ഹെൽത്ത് മിഷനിൽ ജോലി നേടാം |59 ഒഴിവുകൾ | ശമ്പളം ₹55,250 വരെ
-
തിരുവനന്തപുരം വികസന അതോറിറ്റിയിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ
-
IREL Recruitment 2026: 131 Tradesman Trainee Vacancies – ITI Candidates Can Apply
-
ഗുരുവായൂർ ദേവസ്വത്തിൽ ജോലി നേടാം : യോഗ്യത ഏഴാം ക്ലാസ്
-
Kerala PSC Forest Boat Driver Recruitment 2026 – ശമ്പളം ₹60,700 വരെ
-
Kerala PSC ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II റിക്രൂട്ട്മെന്റ്: അപേക്ഷ നവംബർ 4 വരെ
-
RCC Recruitment 2026: Resident Staff Nurse Notification, 25 Vacancies

