അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ നിയമനം : Anganawadi Worker/Helper

0
1749
Ads

ഒല്ലൂക്കര അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ (ഒല്ലൂര്‍, ഒല്ലൂക്കര, വില്‍വട്ടം സോണല്‍ പ്രദേശം) അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ( Anganawadi Worker/Helper) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനും 46 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍  ഒല്ലൂക്കര അഡീഷണല്‍ പ്രൊജക്ട് പരിധിയിലെ സ്ഥിരതാമസക്കാര്‍ ആയിരിക്കണം. വര്‍ക്കര്‍ തസ്തികയുടെ യോഗ്യത- പത്താം ക്ലാസ് പാസ്. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് പാസാകാത്തവരും എഴുതാനും വയിക്കാനും അറിഞ്ഞവരാകണം. എസ്.സി. എസ്.ടി വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് അനുവദിക്കും.

2024 ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് രണ്ടു വരെ അപേക്ഷകള്‍ ഒല്ലൂക്കര അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും ഒല്ലൂക്കര അഡീഷണല്‍ ഐസിഡിഎസുമായി ബന്ധപ്പെടുക. ഫോണ്‍: 8281999225.

അങ്കണവാടി വര്‍ക്കര്‍ /ഹെല്‍പ്പര്‍ നിയമനം

ചാലക്കുടി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ചാലക്കുടി മുനിസിപ്പാലിറ്റിയിലെ അങ്കണവാടി വര്‍ക്കര്‍ /ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചാലക്കുടി മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിര താമസമുള്ള വനിതകള്‍ക്കാണ് അവസരം. പ്രായപരിധി 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് കഴിയാത്തവരുമാകണം.

Ads

അങ്കണവാടി വര്‍ക്കര്‍ യോഗ്യത- എസ്.എസ്.എല്‍.സി. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം.  എസ്.എസ്.എല്‍.സി വിജയിച്ചവര്‍ അപേക്ഷിക്കരുത്. എസ്.സി/എസ് ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് അനുവദിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനന തീയതി, വയസ്, ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിര താമസം, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകള്‍, സ്വന്തം മേല്‍വിലാസം എഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ എന്നിവ ഉള്ളടക്കം ചെയ്യണം.

അപേക്ഷാ ഫോമിന്റെ മാതൃക ചാലക്കുടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ചാലക്കടി മുനിസിപ്പാലിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പ്രൊജക്ട് ചാലക്കുടി, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, പിന്‍കോഡ് 680307 വിലാസത്തില്‍ 2024 ഫെബ്രുവരി 21 വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. ഫോണ്‍: 0480 2706044