കൺസൾട്ടന്റ്, അപ്രന്റീസ് മേള 2021

0
215
Ads

ഇ-എഫ്.എം.എസ് കൺസൾട്ടന്റ് എന്ന തസ്തികയിൽ ഒഴിവ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ ഇ-എഫ്.എം.എസ് കൺസൾട്ടന്റ് എന്ന തസ്തികയിൽ (ഒരു ഒഴിവ്) കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി.ടെക്ക് . കൂടുതൽ വിവരങ്ങൾക്ക് 0471-2313385, 0471-2314385 എന്നീ ഫോൺ നമ്പറുകളിൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ പകൽ 10 മുതൽ 5 വരെ ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക് www.nregs.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

അപ്രന്റീസ് മേള 2021

തൊഴിലിടങ്ങളിൽ തന്നെ പരിശീലനം നൽകി വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ മാസം 4ന് അപ്രന്റീസ് മേള നടത്തും. വ്യാവസായിക പരിശീലന വകുപ്പിൽ 9 ആർ.ഐ. സെന്ററുകളിലും 5 ഐ.ടി.ഐകളിലുമാണ് അപ്രന്റീസ് മേള സംഘടിപ്പിക്കുന്നത്. 8-ാം ക്ലാസ് മുതൽ അടിസ്ഥാന യോഗ്യതയുളള കുട്ടികൾക്ക് അപ്രന്റീസ് മേളയിൽ പങ്കെടുത്ത് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിനായി രജിസ്റ്റർ ചെയ്യുന്നതിനായി www.apprenticeshipindia.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google