ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു

0
2210
Ads

യുവജന കമ്മീഷൻ ഓഫീസിൽ നിലവിൽ ഒഴിവുള്ള ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് ( Driver Cum Office Attendant) തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. കോൺട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സർക്കാർ ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും  വിധേയമായി പരമാവധി ഒരു വർഷത്തേക്കാണ് പ്രസ്തുത നിയമനം. നിയമനം ലഭിക്കുന്നയാൾക്ക് അനുവദനീയമായ വേതനം സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ നൽകുന്നതാണ്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 13ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർക്കായി അഭിമുഖവും പ്രായോഗിക പരിജ്ഞാനത്തിനുള്ള ടെസ്റ്റും നടത്തപ്പെടുന്നതാണ്.
യോഗ്യതകൾ: പത്താം ക്ലാസ്/ തത്തുല്യമായ യോഗ്യത, ഡ്രൈവിംഗ് ലൈസൻസ്. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ്ഭവൻ, പി.എം.ജി.  തിരുവനന്തപുരം – 695033. ഇ-മെയിൽ :- keralayouthcommission@gmail.com

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google