പോളിടെക്നിക്കിൽ താൽകാലിക നിയമനം : IHRD Polytechnic Jobs

0
261
Teaching - IHRD Polytechnic Jobs
Guest Lecturer
Ads

IHRD Polytechnic Jobs

ഐ.എച്ച്.ആർ.ഡിയുടെ  നിയന്ത്രണത്തിൽ കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന മോഡൽ പോളിടെക്നിക്ക് കോളേജിൽ (IHRD Polytechnic Jobs)  പുതിയ അക്കാഡമിക്ക് വർഷത്തേക്ക് ഒഴിവുള്ള താൽക്കാലിക തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു. കമ്പ്യൂട്ടർ വിഭാഗം 2024 ജൂൺ 3 നും ഇലക്ട്രോണിക്സ് വിഭാഗം 4 നും ഇലക്ട്രിക്കൽ വിഭാഗം  5 നും മെക്കാനിക്കൽ വിഭാഗം 6 നും രാവിലെ 10 ന് ലക്ചറർ തസ്തികളിലേക്കും അന്നേ ദിവസം ഉച്ചയ്ക്ക്  ശേഷം ഡെമോൺസ്ട്രേറ്റർ, ട്രയ്ഡ്സ്മാൻ, കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നീ  തസ്തികളിലേക്കുമാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ  ഒറിജിനൽ  സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അതത് ദിവസങ്ങളിൽ പ്രിൻസിപ്പാളിന് മുമ്പാകെ  ഹാജരാകണം. ഫോൺ 9447488348/04762623597.