ആലപ്പുഴ ജില്ലയിലെ ജോലി ഒഴിവുകള്‍

0
763
Alappuzha
Ads

ലാബ് അസിസ്റ്റന്റ് നിയമനം

ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വി.എച്ച്.എസ്.സി, എം.എല്‍.ടി, ബി.എസ്.എസ് അംഗീകാരമുള്ള ലാബ് ടെക്‌നീഷന്‍ കോഴ്‌സ് വിജയവും ഒരു വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ നവംബര്‍ ഒന്നിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0477-2274253.

ഡ്രൈവര്‍ അഭിമുഖം മൂന്നിന്

ആലപ്പുഴ: വെളിയനാട് സി.എച്ച്.സിയിലെ ആംബുലന്‍സ് ഡ്രൈവറുടെ ഒഴിവിലേക്കുള്ള അഭിമുഖം 2022 നവംബര്‍ മൂന്നിന് രാവിലെ 11-ന് വെളിയനാട് ബ്ലോക്ക് ഓഫീസില്‍ നടക്കം. എട്ടാം ക്ലാസ് വിജയവും ഹെവി ലൈസന്‍സും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫോണ്‍: 0477- 2753238.

ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം: അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടി

ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി ഒക്ടോബര്‍ 31 വരെ നീട്ടി. വെബ്‌സൈറ്റ്: www.kittsedu.org. ഫോണ്‍: 0471 – 2329468/2339178.

കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ലാബിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലറെ നിയമിക്കുന്നു. എം.എ. സൈക്കോളജി അല്ലെങ്കില്‍ എം.എസ്.ഡബ്ല്യൂ, സോഷ്യാളജിയില്‍ ബിരുദം എന്നിവയാണ് യോഗ്യത. മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 31-നകം അപേക്ഷിക്കണം. ഫോണ്‍: 0478 2812693, 2821411.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google