സ്വീപ്പര്‍ ,ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, കെയര്‍ടേക്കര്‍, ബില്ലിംഗ് കൗണ്ടര്‍ സ്റ്റാഫ്, ബോട്ട് ഡ്രൈവര്‍, ബോട്ട് ലാസ്‌ക്കര്‍, ഡ്രൈവര്‍ താത്ക്കാലിക നിയമനം അപേക്ഷകള്‍ ക്ഷണിച്ചു

0
1967
Ads

ആലപ്പുഴ: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍ലില്‍ സ്വീപ്പര്‍ ,ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, കെയര്‍ടേക്കര്‍, ബില്ലിംഗ് കൗണ്ടര്‍ സ്റ്റാഫ്, ബോട്ട് ഡ്രൈവര്‍, ബോട്ട് ലാസ്‌ക്കര്‍, ഡ്രൈവര്‍ ജോലികള്‍ക്കായി ഒരു വര്‍ഷത്തേയ്ക്ക് താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം 2024 മാര്‍ച്ച് 14ന് രാവിലെ 10.30 ആലപ്പുഴ കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ബോട്ട് ഡ്രൈവര്‍, ബോട്ട് ലാസ്‌ക്കര്‍, ഡ്രൈവര്‍ ജോലികള്‍ക്കായി അഭിമുഖം കൂടാതെ പ്രോയോഗിക പരീക്ഷ ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സല്‍, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോട്ടോ പതിച്ച ബയോഡേറ്റ എന്നിവ സഹിതം ഹാജരാകണം. 2024 മാര്‍ച്ച് 13 പകല്‍ 3 മണി വരെ അപേക്ഷകള്‍ നല്‍കാം.
വിവരങ്ങള്‍ക്ക് www.dtpcalappuzha.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക