സാമൂഹ്യനീതി വകുപ്പിൽ പ്ലസ്ടു, എട്ടാം ക്ലാസ്സ് പാസായവര്‍ക്ക് അവസരം

0
3196
Ads

സാമൂഹ്യനീതി വകുപ്പിന്റെ ഇടുക്കി സര്‍ക്കാര്‍ വൃദ്ധ വികലാംഗസദനത്തില്‍ ഒഴിവുളള കെയര്‍ പ്രൊവൈഡര്‍, ജെപിഎച്ച്എന്‍ തസ്തികകളില്‍ ഒഴിവുണ്ട്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നടത്തുന്ന നിയമനത്തിന് 2024 ഫെബ്രുവരി 12ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ 18 നും 50 നും ഇടയില്‍ പ്രായമുളള എട്ടാം ക്ലാസ് പാസായ സ്ത്രീകളാണ് അപേക്ഷിക്കേണ്ടത്.

ജെപിഎച്ച്എന്‍ തസ്തികയില്‍ പ്ലസ്ടു ജെപിച്ച്എന്‍ അല്ലെങ്കില്‍ പ്ലസ്ടു എഎന്‍എം കോഴ്‌സ് പാസ്സായിരിക്കണം. 18 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. വിശദമായ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം തൊടുപുഴ മുതലക്കോടത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധ വികലാംഗസദനത്തില്‍ നേരിട്ട് ഹാജരാകണം.

കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്കുളള ഇന്റര്‍വ്യൂ 2024 ഫെബ്രുവരി 12ന് 10.30 നും ജെപിഎച്ച്എന്‍ തസ്തികയിലേക്കുളള ഇന്റര്‍വ്യൂ 11 മണിക്കും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 297821.