കാസര്‍കോട് ജില്ലയിലെ ജോലി ഒഴിവുകൾ

0
1111
Ads

അസ്സിസ്റ്റന്റ് കുക്കിന്റെ ഒഴിവ്

പെരിയ കാസര്‍കോട് ഗവ. പോളിടെക്‌നിക് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഒരു അസ്സിസ്റ്റന്റ് കുക്കിന്റെ ഒഴിവുണ്ട്. എട്ടാംതരം യോഗ്യതയും പാചകത്തില്‍ അഭിരുചിയും കഴിവും മുന്‍പരിചയമുള്ളവര്‍ക്കാണ് അവസരം. കൂടിക്കാഴ്ച ഡിസംബര്‍ 17 ന് രാവിലെ 10 ന് പോളിടെക്‌നിക് കോളേജില്‍. താത്പര്യമുള്ളവര്‍ വിദ്യാഭ്യസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം.

കാഞ്ഞങ്ങാട് മെഗാ തൊഴില്‍മേള ഡിസംബർ 27 ന്

അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘കാഞ്ഞങ്ങാട് ജോബ് ഫെസ്റ്റ്’ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27 ന് ഹോസ്ദൂര്‍ഗ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച്‌വരെയാണ് തൊഴില്‍ മേള. പ്രമുഖ സ്ഥാപനങ്ങളിലെ സാങ്കേതികവും അല്ലാതെയുമുള്ള മേഖലകളിലായി ആയിരത്തില്‍പരം തൊഴിലവസരങ്ങള്‍ കാഞ്ഞങ്ങാട് ജോബ് ഫെസ്റ്റില്‍ അവതരിപ്പിക്കും. 18 വയസ്സ് പൂര്‍ത്തിയായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://bit.ly/KanhangadCandidate ലൂടെ ഓണ്‍ലൈനായി ഡിസംബര്‍ 25 വരെ രജിസ്റ്റര്‍ ചെയ്യാം. ഉയര്‍ന്ന പ്രായ പരിധി 40 വയസാണ്. ഫോണ്‍: 7356593785

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google