അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്

0
386

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ് നടപ്പിലാക്കി വരുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജക്ടിലേയ്ക്ക് അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി, ഇലക്ട്രോണിക്സിലോ, കമ്പ്യൂട്ടർ ഹാർഡ് വെയറിലോ ഉള്ള മൂന്ന് വർഷത്തെ ഡിപ്ലോമ/ബി.സി.എ/ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ് ) എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ വാക്-ഇൻ-ഇന്റർവ്യൂ കോഴിക്കോട് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിൽ നടത്തുന്നു.

താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഡിസംബർ 21ന് രാവിലെ 10.00 മണി മുതൽ 1.00 മണി വരെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. പ്രതിമാസ വേതനം- Rs. 15,500. കൂടുതൽ വിവരങ്ങൾക്ക് www.cdit.org സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here