19.02.2022- കേരളത്തിലെ തൊഴിലവസരങ്ങൾ

0
410
Ads

താത്കാലിക നിയമനം

എറണാകുളം ജനറല്‍ ആശുപത്രിയുടെ വികസന സമിതിയുടെ കീഴില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യനെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ബി.എസ്.സി എംഎല്‍റ്റി/ഡിഎംഎല്‍ടി, ബ്ലഡ് ബാങ്ക് കമ്പോണന്റ്്് സെപ്പറേഷന്‍ യൂണിറ്റില്‍ പ്രവൃത്തി പരിചയം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഫെബ്രുവരി 26-ന് രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കണം.

ട്രേഡ്‌സ്മാൻ നിയമനം

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മെക്കാനിക്കൽ വിഭാഗത്തിലേക്ക് ഒഴിവുള്ള ട്രേഡ്‌സ്മാൻ (ഓട്ടോമൊബൈൽ, ഹൈഡ്രോലിക്‌സ്) തസ്തികയിൽ ദിവസവേതന നിയമനത്തിനായി ഓട്ടോമൊബൈൽ/ ഡീസൽ മെക്കാനിക്ക്, മെക്കാനിക്കൽ, സിവിൽ തുടങ്ങിയ ട്രേഡിൽ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/ ടി.എച്ച്.എസ്.എൽ.സി/ കെ.ജി.സി.ഇ യോഗ്യതയും ഉള്ള ഉദ്യോഗാർഥികൾക്കും ഇലക്ട്രിക്കൽ ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്ക് ദിവസവേതന നിയമനത്തിനായി ഇലക്ട്രിക്കൽ വിഭാഗത്തിൽ ഡിപ്ലോമ ഉള്ള ഉദ്യോഗാർഥികൾക്കും ആയി ഫെബ്രുവരി 21ന് രാവിലെ 11ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. യോഗ്യരായവരുടെ അഭാവത്തിൽ അനുബന്ധ വിഷയത്തിൽ ഉയർന്ന യോഗ്യതയുള്ളവരെയും പരിഗണിക്കും. കൂടിക്കാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും കൊണ്ടു വരണം. കൂടുതൽ വിവരങ്ങൾക്ക്: 0487-2333290.

തൈക്കാട് റസ്റ്റ് ഹൗസിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്

തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരനെ ആവശ്യമുണ്ട്. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അടിസ്ഥാന യോഗ്യത പത്താം ക്ലാസ് പാസായിരിക്കണം, കൂടാതെ പകലും രാത്രിയും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ഉദ്യോഗാർഥി തയ്യാറായിരിക്കണം. പ്രതിദിനം 675 രൂപ നിരക്കിൽ ഒരു മാസം പരമാവധി തുക 18,225 രൂപയാണ് വേതനം. ഫെബ്രുവരി 25ന് രാവിലെ 11ന് തൈക്കാട് റസ്റ്റ് ഹൗസിലാണ് ഇന്റർവ്യൂ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം മുകളിൽ പറഞ്ഞിരിക്കുന്ന സ്ഥലത്ത് ഹാജരാകേണ്ടതാണ്. ടി വിശ്രമ കേന്ദ്രം ഉൾക്കൊള്ളുന്ന നഗരസഭ പരിധിയിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.

Ads

ടെക്‌നിക്കൽ കൺസൾട്ടന്റ് നിയമനം

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിന് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലെക്‌സിന്റെ ഏഴാം നിലയിൽ പുതിയ ഓഫീസ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവൃത്തികൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് ടെക്‌നിക്കൽ കൺസൾട്ടന്റിനെ നിയമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും വിരമിച്ച അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർമാരിൽ (സിവിൽ) നിന്ന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകൾ നേരിട്ടോ തപാൽ മാർഗമോ തിരുവനന്തപുരം, ശാന്തിനഗർ, ഹൗസിംഗ് ബോർഡ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഫെബ്രുവരി 28ന് വൈകിട്ട് അഞ്ചിനു മുൻപ് സമർപ്പിക്കണം.

ഔഷധ സസ്യ ബോർഡിൽ കൺസൾട്ടന്റ്

സംസ്ഥാന ഔഷധ സസ്യ ബോർഡിൽ കൺസൾട്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൺസൾട്ടന്റ് (അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ), കൺസൾട്ടന്റ് (മെഡിസിനൽ പ്ലാന്റ്സ്) തസ്തികകളിലാണ് ഒഴിവ്.

Ads

കൺസൾട്ടന്റ് (അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ) തസ്തികയിൽ അപേക്ഷിക്കുന്നതിന് അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണു യോഗ്യത. ബിരുദത്തിനു ശേഷം 15 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം. വനം വകുപ്പ്, കൃഷി വകുപ്പ്, സർവകലാശാല കോളേജ്, ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവിടങ്ങളിൽനിന്നു വിരമിച്ചവർക്ക് മുൻഗണന. പ്രതിമാസം 35000 രൂപയാണു ശമ്പളം. പരമാവധി പ്രായം 63 വയസ്.
കൺസൾട്ടന്റ് (മെഡിസിനൽ പ്ലാന്റ്സ്) തസ്തികയിൽ അപേക്ഷിക്കുന്നതിന് ബോട്ടണി, ഫോറസ്റ്ററി, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ വിഷയങ്ങളിലൊന്നിൽ ബിരുദാനന്തര ബിരുദവും ഔഷധ സസ്യങ്ങളുമായി ബന്ധപ്പെട്ട ജോലിയിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. വനം വകുപ്പ്, കൃഷി വകുപ്പ് എന്നീ സ്ഥാപനങ്ങളിൽനിന്ന് വിരമിച്ചവർക്ക് മുൻഗണന ലഭിക്കും. ശമ്പളം പ്രതിമാസം 35000 രൂപ. പരമാവധി പ്രായം 63 വയസ്.

വിശദമായ ബയോഡാറ്റയും, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ 22 എന്ന വിലാസത്തിൽ മാർച്ച് അഞ്ചിന് വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷ ലഭിക്കത്തക്ക രീതിയിൽ അപേക്ഷിക്കണം. അപേക്ഷയും മറ്റു വിശദവിവരങ്ങളും smpbkerala.org യിൽ ലഭിക്കും. 01.02.2022 ന് സംസ്ഥാന ഔഷധസസ്യ ബോർഡ് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google