മലപ്പുറം ജില്ലയിലെ ഒഴിവുകൾ – കുടുംബശ്രീ, ഫിഷറീസ് വകുപ്പുകളിൽ

0
879
Ads

കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവ്

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദം, ടാലി, എം.എസ് ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍ എന്നിവ ഉള്‍പ്പടെയുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനവും അക്കൗണ്ടിങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

സി.ഡി.എസുകള്‍ക്ക് കീഴിലുള്ള അയല്‍ക്കൂട്ട അംഗം, ഓക്സിലറി ഗ്രൂപ്പ് അംഗം, ആശ്രയ കുടുംബാംഗം, ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഏഴ് ഒഴിവുകള്‍ കൂടാതെ പ്രതീക്ഷിത ഒഴിവുകളുമാണ് ഉള്ളത്. പ്രായപരിധി 20നും 35നും ഇടയിലായിരിക്കണം. നിലവില്‍ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 45 വയസ് വരെ അപേക്ഷിക്കാം.

അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org ലോ ലഭിക്കും. 2022 നവംബര്‍ 11ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. പരീക്ഷാ ഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, മലപ്പുറം എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം.

പൂരിപ്പിച്ച അപേക്ഷാ ഫോം ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷം എ.ഡി.എസിന്റെ പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തി സി.ഡി.എസ് ചെയര്‍പേഴ്സന്റെ അല്ലെങ്കില്‍ സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ ആണ് നല്‍കേണ്ടത്. അപേക്ഷകള്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ സിവില്‍സ്റ്റേഷന്‍ മലപ്പുറം-676505 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 0483 2733470.

Ads

പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പിന് കീഴില്‍ ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് ഇന്‍ ഇന്‍ലാന്റ് അക്വാറ്റിക് എക്കോ സിസ്റ്റം പ്രൊജക്ട് 2022-22 പദ്ധതിയുടെ ഭാഗമായി പ്രൊജക്ട് കോര്‍ഡിനേറ്ററെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. സംസ്ഥാന അഗ്രിക്കള്‍ച്ചറല്‍ യൂനിവേഴ്‌സറ്റി/ഫിഷറീസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎഫ്എസ്എസി, അക്വകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം, ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ/ സുവോളജിയിലോ ബിരുദാനന്തര ബിരുദം ഗവണ്‍മെന്റ് വകുപ്പ്/ സ്ഥാപനത്തില്‍ അക്വാകള്‍ച്ചറല്‍ സെക്ടറില്‍ മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത.

താത്പര്യമുള്ളവര്‍ 2022 നവംബര്‍ എട്ടിന് രാവിലെ 10.30 ന് ഉണ്യാല്‍ നിറമരുതൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ കം ട്രെയിനിങ് സെന്റര്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍ : 0494 2666428.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google