എറണാകുളം ജില്ലയിലെ ജോലി ഒഴിവുകൾ : Hospital Jobs

0
3435
Ads

ജോലി ഒഴിവ് : എറണാകുളം ജനറല്‍ ആശുപത്രി, കെ.എ.എസ്.പി ന്‍റെ കീഴില്‍ സ്റ്റാഫ് നഴ്സ്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇന്‍ഷുറന്‍സ് (ഡോക്യുമെന്‍റേഷന്‍ നഴ്സ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ജി.എന്‍.എം/ബി.എസ്.സി. ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലിലേക്ക് 2022 നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം.

ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ്, കെ.എ.എസ്.പി -ഡോക്യുമെന്‍റേഷന്‍ നഴ്സ് എന്ന് രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികൾ ഓഫീസില്‍ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോക്കോളിന് വിധേയമായി അഭിമുഖ പരീക്ഷക്ക് ഹാജരാകണം. കൂടാതെ ഇ-മെയില്‍ അയച്ചതിന് ശേഷം https://forms.gle/UELnWoRKobGbiDjz9 ഗൂഗിൾ ഡ്രൈവില്‍ അപ്ഡേറ്റ് ചെയ്യണം.

താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ്, ജി.എന്‍.എം/ബി.എസ്.സി നഴ്സിംഗ്, കെ.എന്‍.സി രജിസ്ട്രേഷന്‍, കാത്ത് ലാബ് എക്സ്പീരിയന്‍സ്. പ്രായപരിധി 2022 ജനുവരി ഒന്നിന് 18 -36 വയസ്സ്.

താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം നവംബര്‍ മൂന്നിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11 ന് നടത്തുന്ന എഴുത്തു പരീക്ഷയിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs