ഏകാരോഗ്യപദ്ധതിയില്‍ ഒഴിവുകള്‍

0
1636
Ads

ഇടുക്കി ജില്ലയില്‍ ഏകാരോഗ്യപദ്ധതിയുമായി ബന്ധപ്പെട്ട് വണ്‍ ഹെല്‍ത്ത് മാനേജര്‍ (ഒഴിവ് 1), പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്ററ് (ഒഴിവ് 1), ഡാറ്റ മാനേജ്മെന്റ് അസിസ്റ്റന്റ് (ഒഴിവ് 1) എന്നീ തസ്തികകളിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ബിരുദാനന്തര ബിരുദം, (പബ്ലിക് ഹെല്‍ത്ത് അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ്) സോഷ്യല്‍ ഡെവലപ്‌മെന്റ് മേഖലയില്‍ ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയം, ഇന്ത്യയിലെയും കേരളത്തിലെയും ആരോഗ്യ സംവിധാനത്തെക്കുറിച്ച് പരിജ്ഞാനവും സര്‍ക്കാര്‍ മേഖലയിലുള്ള പ്രവൃത്തിപരിചയവും എന്നിവയാണ് വണ്‍ ഹെല്‍ത്ത് മാനേജര്‍ തസ്തികയിലേക്കുളള യോഗ്യത. പ്രായം 2023 ജൂണ്‍ ഒന്നിന് 55 വയസ്സിനു താഴെയായിരിക്കണം. പ്രതിമാസ വേതനം 60 ,000 രൂപ. 

പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്‌റ്  തസ്തികയിലേക്കുളള യോഗ്യത അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും കരസ്ഥമാക്കിയ ബിരുദവും(അലോപ്പതി, ആയുര്‍വേദം, ഹോമിയോ, വെറ്ററിനറി സയന്‍സ്, ബിഡിഎസ്, ബിഎസ്സി നഴ്‌സിംഗ്) പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദവും എം.എസ് ഓഫീസിലും സ്റ്റാറ്റിസ്റ്റിക്കല്‍ സോഫ്‌ട്വെയറിലും ഉള്ള പ്രാവീണ്യവും. പ്രായം 2023 ജൂണ്‍ ഒന്നിന് 40 വയസ്സില്‍ താഴെയായിരിക്കണം. പ്രതിമാസവേതനം 45,000 രൂപ.

ഡാറ്റ മാനേജ്‌മെന്റ് അസിസ്റ്റന്റ്  തസ്തികയിലേക്കുളള യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമയുമാണ്. പ്രായം 2023 ജൂണ്‍ ഒന്നിന് 35 വയസ്സില്‍ താഴെയായിരിക്കണം. പ്രതിമാസ വേതനം 20,000  രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 2024 ഫെബ്രുവരി 28 ന് രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233030

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google