കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമനം
കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമനം
വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍, ലാബ് ടെക്നീഷ്യന്, പബ്ലിക് ഹെല്‍ത്ത് നഴ്സ്, ഫാര്‍മസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. ഈവനിങ് ഒ.പിയിലെ ഡോക്ടര്‍ നിയമനത്തിന് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള എം.ബി.ബി.എസ് ബിരുദം, തത്തുല്യ യോഗ്യത ആവശ്യമാണ്. ടി.സി.എം.സി രജിസ്ട്രേഷന് നിര്‍ബന്ധം.
ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് ലാബ് ടെക്നീഷ്യന് നിയമനത്തിന് അപേക്ഷിക്കാം. ഒരു ഒഴിവിലേക്കാണ് നിയമനം. 600 രൂപ പ്രതിദിന വേതനം ലഭിക്കും. പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്സിലറി നഴ്സിങ് ആന്റ് മിഡ്വൈഫറി കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം.ഒരു ഒഴിവിലേക്കാണ് നിയമനം. 22200രൂപയാണ് ശബളം.
ഡിഫാം, ബിഫാം യോഗ്യതയുള്ളവര്‍ക്ക് ഫാര്‍മസിസ്റ്റ് നിയമനത്തിന് അപേക്ഷിക്കാം. കേരള ഫാര്‍മസി കൗണ്‍സില്‍ അംഗീകാരം നിര്‍ബന്ധം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതയാണ്. വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സ്വയം തയാറാക്കിയ ബയോഡാറ്റയും സഹിതം ഏപ്രില്‍ എട്ടിന് വൈകീട്ട് അഞ്ചിനകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ലാബ് ടെക്നീഷ്യന് നിയമന അഭിമുഖം ഏപ്രില്‍ ഒന്‍പതിന് രാവിലെ 10നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് അഭിമുഖം ഉച്ചയ്ക്ക് രണ്ടിനും നടക്കും. ഡോക്ടര്‍ നിയമന ഇന്റര്‍വ്യൂ ഏപ്രില്‍ 11ന് രാവിലെ 10നും ഫാര്‍മസിസ്റ്റ് നിയമന അഭിമുഖം ഉച്ചയ്ക്ക് രണ്ടിനും നടക്കും. ഫോണ്‍: 9847495311.
ലാബ് ടെക്നീഷ്യന് അഭിമുഖം
ആലപ്പുഴ: പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഡി.എം.എല്‍.ടി/ ബി.എസ്സി എം.എല്‍.ടി/എം.എസ്സി എം.എല്‍.ടിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരവും ഉള്ളവരെയാണ് പരിഗണിക്കുന്നത്.
യോഗ്യരായവര്‍ക്ക് ഏപ്രില്‍ ആറിന് രാവിലെ 10.30ന് പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രായ പരിധി 45 വയസ്. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വിലാസം, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും ഹാജരാക്കണം. ഫോണ്‍: 0477-27077412.
വിമുക്തി മിഷന് കോ- ഓര്‍ഡിനേറ്റര്‍ അഭിമുഖം
ആലപ്പുഴ: വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ഏപ്രില്‍ ആറ്, ഏഴ്, എട്ട്, 12, 13 തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ നടക്കും.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തപാല്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോണ്‍: 0477- 2252049.
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബിസിനസ് ഇക്കണോമിക്സ് ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബിസിനസ് ഇക്കണോമിക്സ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ (മണിക്കൂര്‍ അടിസ്ഥാനത്തില്‍) ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ ആറിന് രാവിലെ 10.30ന് കോളജ് ഓഫീസില്‍ ഹാജരാകണം.
യോഗ്യത : യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യത. യു.ജി.സി യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. വെബ് സൈറ്റ് : www.cea.ac.in , ഫോണ്‍ 04734 – 231995.
Latest Jobs
-
ഇന്ത്യൻ കോഫി ഹൗസിൽ 600 ജനറൽ വർക്കർ ഒഴിവുകൾ
-
RRB Section Controller Recruitment 2026: Apply Online for 119 Vacancies
-
PNB LBO Recruitment 2026: Apply Online for 545 Local Bank Officer Posts, Salary Up to ₹85,920
-
AIIMS NORCET 11 Recruitment 2026: Apply Online for 2218 Nursing Officer Posts | Eligibility, Salary, Exam Pattern, Last Date
-
Union Bank of India Recruitment 2026: 395 Officer Vacancies Announced – Apply Online for General Banking & Specialist Officer Posts
-
BPCL Recruitment 2026: 154 Non-Management Vacancies Announced – Apply Online for Mumbai & Kochi Refineries
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ മെഗാ ജോബ് ഡ്രൈവ് : 300+ ഒഴിവുകൾ | SSLC മുതൽ യോഗ്യതയുള്ളവർക്ക് അവസരം
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം
-
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 1450 ഒഴിവുകൾ
-
IGCAR അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 200 ഒഴിവുകൾ | ITI പാസായവർക്ക് മികച്ച അവസരം
-
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
-
മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ നിയമനം; ശമ്പളം ₹55,000 വരെ

