2022 ഏപ്രിൽ 2 – കേരളത്തിലെ തൊഴിലവസരങ്ങൾ

0
667

കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമനം

കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമനം
വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍, ലാബ് ടെക്‌നീഷ്യന്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. ഈവനിങ് ഒ.പിയിലെ ഡോക്ടര്‍ നിയമനത്തിന് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള എം.ബി.ബി.എസ് ബിരുദം, തത്തുല്യ യോഗ്യത ആവശ്യമാണ്. ടി.സി.എം.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.

ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് ലാബ് ടെക്‌നീഷ്യന്‍ നിയമനത്തിന് അപേക്ഷിക്കാം. ഒരു ഒഴിവിലേക്കാണ് നിയമനം. 600 രൂപ പ്രതിദിന വേതനം ലഭിക്കും. പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്ക് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്സിലറി നഴ്സിങ് ആന്റ് മിഡ്വൈഫറി കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം.ഒരു ഒഴിവിലേക്കാണ് നിയമനം. 22200രൂപയാണ് ശബളം.

ഡിഫാം, ബിഫാം യോഗ്യതയുള്ളവര്‍ക്ക് ഫാര്‍മസിസ്റ്റ് നിയമനത്തിന് അപേക്ഷിക്കാം. കേരള ഫാര്‍മസി കൗണ്‍സില്‍ അംഗീകാരം നിര്‍ബന്ധം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതയാണ്. വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സ്വയം തയാറാക്കിയ ബയോഡാറ്റയും സഹിതം ഏപ്രില്‍ എട്ടിന് വൈകീട്ട് അഞ്ചിനകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ലാബ് ടെക്‌നീഷ്യന്‍ നിയമന അഭിമുഖം ഏപ്രില്‍ ഒന്‍പതിന് രാവിലെ 10നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് അഭിമുഖം ഉച്ചയ്ക്ക് രണ്ടിനും നടക്കും. ഡോക്ടര്‍ നിയമന ഇന്റര്‍വ്യൂ ഏപ്രില്‍ 11ന് രാവിലെ 10നും ഫാര്‍മസിസ്റ്റ് നിയമന അഭിമുഖം ഉച്ചയ്ക്ക് രണ്ടിനും നടക്കും. ഫോണ്‍: 9847495311.

ലാബ് ടെക്നീഷ്യന്‍ അഭിമുഖം

ആലപ്പുഴ: പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഡി.എം.എല്‍.ടി/ ബി.എസ്‌സി എം.എല്‍.ടി/എം.എസ്സി എം.എല്‍.ടിയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരവും ഉള്ളവരെയാണ് പരിഗണിക്കുന്നത്.

യോഗ്യരായവര്‍ക്ക് ഏപ്രില്‍ ആറിന് രാവിലെ 10.30ന് പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രായ പരിധി 45 വയസ്. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വിലാസം, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പും ഹാജരാക്കണം. ഫോണ്‍: 0477-27077412.

വിമുക്തി മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ അഭിമുഖം

ആലപ്പുഴ: വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം ഏപ്രില്‍ ആറ്, ഏഴ്, എട്ട്, 12, 13 തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ നടക്കും.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തപാല്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോണ്‍: 0477- 2252049.

അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബിസിനസ് ഇക്കണോമിക്സ് ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ബിസിനസ് ഇക്കണോമിക്സ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ (മണിക്കൂര്‍ അടിസ്ഥാനത്തില്‍) ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ ആറിന് രാവിലെ 10.30ന് കോളജ് ഓഫീസില്‍ ഹാജരാകണം.

യോഗ്യത : യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യത. യു.ജി.സി യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. വെബ് സൈറ്റ് : www.cea.ac.in , ഫോണ്‍ 04734 – 231995.

Leave a Reply