കേരളത്തിലെ ജോലി ഒഴിവുകൾ – Jobs in Kerala| 30.01.2023

0
1022
Ads

ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, സെക്യൂരിറ്റി നിയമനം

പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, സെക്യൂരിറ്റി തസ്തികകളിലേക്ക് താത്ക്കാലിക നിയമനം. സെക്യൂരിറ്റി തസ്തികയിലേക്ക് എക്‌സ് സര്‍വീസ്മാന്‍, ശാരീരിക മാനസിക വൈകല്യങ്ങള്‍ ഇല്ലാത്ത അന്‍പത് വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്‌സിങ്/ജി.എന്‍.എം, നഴ്‌സിങ് കൗണ്‍സില്‍ നിര്‍ബന്ധം. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം. ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി പി.എസ്.സി അംഗീകൃത കോഴ്‌സ് ഉണ്ടായിരിക്കണം. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി ഫെബ്രുവരി മൂന്നിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466-2213769, 2950400.

കാത്ത് ലാബ് ടെക്നീഷ്യൻ നിയമനം

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ കാത്ത് ലാബിലേക്ക് ആശുപത്രിയിൽ വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. ഡിഎംഇ, എസ്.സി.ടി.ഐ.എം.എസ്.ടി തിരുവനന്തപുരം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നും കാർഡിയോ വാസ്കുലർ ടെക്നോളജിയിലുള്ള ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിഎംഇയിൽ നിന്നും കാർഡിയോ വാസ്കുലാർ ടെക്നോളജിയിലുള്ള ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസം 25000 രൂപ ശമ്പളം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് എച്ച്ഡിഎസ് ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

മറൈന്‍ ഡീസല്‍ മെയിന്‍റനന്‍സ് സെക്ഷനില്‍ ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവ്.

കളമശ്ശേരി ഗവ. ഐ.ടി.ഐ. ക്യാപസില്‍ പ്രവര്‍‌ത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍‍ (എ.വി.ടി.എസ്.) എന്ന സ്ഥാപനത്തില്‍ പട്ടിക ജാതി (SC) വിഭാഗത്തില്‍ മറൈന്‍ ഡീസല്‍ മെയിന്‍റനന്‍സ് സെക്ഷനില്‍ ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവുണ്ട്. മെക്കാനിക്ക് ഡീസല്‍/ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ NCVTസര്‍ട്ടിഫിക്കറ്റും 7 വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്ക്/ ഓട്ടോമോബൈല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ളോമ / ഡിഗ്രിയും പ്രസ്തുത മേഖലയില്‍ 2 വര്‍ഷം വരെ പ്രവര്‍ത്തന പരിചയവും ആണ് യോഗ്യത. മണിക്കൂറിന് 240/- രൂപാ നിരക്കില്‍ പരമാവധി 24000/- രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ 02/02/2023 രാവിലെ 11 മണിക്ക് എ.വി.ടി.എസ്. പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകേണ്ടതാണ്.ഫോണ്‍ നമ്പര്‍- 8089789828,0484-2557275.പട്ടിക ജാതി (SC) വിഭാഗത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാത്തപക്ഷം മറ്റുുവിഭാഗക്കാരെ പരിഗണിക്കുന്നതാണ്.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ താത്കാലിക ഒഴിവ്

കളമശ്ശേരി ഗവ. ഐ.ടി.ഐ. ക്യാപസില്‍ പ്രവര്‍‌ത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം, കളമശ്ശേരി (ഗവ:എ.വി.ടി.എസ്.കളമശ്ശേരി) എന്ന സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ എയ്ഡഡ് ഡ്രാഫ്റ്റിംഗ് സെക്ഷനില്‍ ആട്ടോ കാഡ്-2ഡി, 3ഡി, 3ഡിഎസ് മാക്സ് എന്നിവയില്‍ പരിശീലനം നല്‍കുന്നതിനായി ഈഴവ/തീയ്യ/ബില്ല(E/B/T) വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ളോമ/ഡിഗ്രിയും, ആട്ടോകാഡില്‍ 3 വര്‍ഷം പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. മണിക്കൂറിന് 240/- രൂപാ നിരക്കില്‍ പരമാവധി 24000/- രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 03/02/2023 രാവിലെ 10.30 മണിക്ക് എ.വി.ടി.എസ്. പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. സംവരണവിഭാഗത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റുവിഭാഗക്കാരെ പരിഗണിക്കുന്നതാണ്. ഫോണ്‍ നമ്പര്‍- 8089789828,0484-2557275.

Ads

ഫാർമസിസ്റ്റ് നിയമനം
പിണറായി സി എച്ച് സിയിൽ താൽക്കാലികമായി ഫാർമസിസ്റ്റിനെ നിയമിക്കുന്നു. പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 31ന് രാവിലെ 10 മണിക്ക് സി എച്ച് സിയിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0490 2382710.