കേരളത്തിലെ ജോലി ഒഴിവുകൾ – Jobs in Kerala: Feb 1, 2023

0
1147
Ads

സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ

ചങ്ങനാശ്ശേരി പ്രവർത്തിക്കുന്ന ACHAYAN’S CAFE എന്ന സ്ഥാപനത്തിലേക്ക് കാഷ്യർ പോസ്റ്റിലേക്ക് അഭിമുഖം നടക്കുന്നു(പുരുഷന്മാർ )

👉🏻 യോഗ്യത : ബിരുദം
👉🏻 ചങ്ങനാശ്ശേരി പരിസര പ്രദേശങ്ങളിൽ ഉള്ളവർക്ക് അപേക്ഷിക്കാം

👉🏻 യോഗ്യരായവർ താഴെ കാണുന്ന EMAIL ID യിൽ നിങ്ങളുടെ ബയോഡേറ്റ അയക്കുക
Jincy.josead@gmail.com
ഫോൺ :04772230624
അപേക്ഷിക്കേണ്ട അവസാന തീയതി : 02-02-2023 വൈകിട്ട് 5 മണിവരെ

ഗവൺമെൻറ് ഓഫീസുകളിലെ താൽക്കാലിക നിയമനങ്ങൾ

താൽക്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാസ്പ് പദ്ധതിയുടെ കീഴില്‍ ഇ.ഇ.ജി ടെക്നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു.

യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, ന്യൂറോ ടെക്നോളജി (രണ്ട് വർഷത്തെ കോഴ്‌സ്) കുറഞ്ഞത് ആറ് മാസം മെഡിക്കൽ കോളേജിൽ നിന്ന് ഇന്റേൺഷിപ്പ്, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരവും കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ. പ്രായപരിധി 18-36.

ആറു മാസ കാലയളവിലേക്ക് (179 ദിവസം) ദിവസ വേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ആറിന് എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇന്‍-ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ ഒമ്പതു മുതല്‍ 10 വരെ ആയിരിക്കും രജിസ്ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോൺ 0484-2754000.

നാഷണല്‍ ആയുഷ് മിഷന്‍ തസ്തികകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യു ഫെബ്രുവരി ഏഴിന്

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാടിസ്ഥാനത്തില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (ശല്യതന്ത്ര), നഴ്‌സ് (ആയുര്‍വേദ,) യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് ഫെബ്രുവരി ഏഴിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ആയുര്‍ സിസ്റ്റത്തില്‍ ബിരുദാനന്തര ബിരുദമാണ് (ശല്യതന്ത്ര) യോഗ്യത. ശമ്പളം 43,943 രൂപ. 2023 ഫെബ്രുവരി ഏഴിന് 40 വയസ് കവിയരുത്. നഴ്‌സ് തസ്തികയില്‍ എ.എന്‍.എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റും ആയുര്‍വേദ നഴ്‌സിങ്ങില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റും ആണ് യോഗ്യത. ശമ്പളം 14,700 രൂപ. 2023 ഫെബ്രുവരി ഏഴിന് 40 വയസ് കവിയരുത്. യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ, സര്‍ക്കാര്‍ വകുപ്പ്/ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്, സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ യോഗ അധ്യാപക ട്രെയിനിങ്ങില്‍ ഡിപ്ലോമ എന്നിവയാണ് യോഗ്യത.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എന്‍.വൈ.എസ്, ബി.എ.എം.എസ്, എം.എസ്.സി-എം.ഫില്‍ യോഗ ഉള്ളവര്‍ക്കും അപേക്ഷിക്കാം. 2023 ഫെബ്രുവരി ഏഴിന് 50 വയസ് കവിയരുത്. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറിന് രാവിലെ 10 നും നഴ്‌സിന് രാവിലെ 11 നും യോഗ ഇന്‍സ്ട്രക്ടറിന് ഉച്ചയ്ക്ക് 12 നുമാണ് കൂടിക്കാഴ്ച. താത്പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി കല്‍പ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 9072650492, 9447453850.

പമ്പ് ഓപ്പറേറ്റര്‍ കൂടിക്കാഴ്ച ഫെബ്രുവരി മൂന്നിന്

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ പമ്പ് ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി മൂന്നിന് രാവിലെ 11 ന് നടക്കും. യോഗ്യത-പമ്പ് ഓപ്പറേറ്റീവ് ട്രെയിനിങ് ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.ഇ അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും കെ.ജി.ടി.ഇ/എന്‍.ടി.സി/ഐ.ടി.ഐ (ഇലക്ട്രിക്കല്‍/എം.എം.വി) അല്ലെങ്കില്‍ തത്തുല്യ യോഗ്യത. മുന്‍പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2260565.

Ads

തൊഴില്‍മേള ഫെബ്രുവരി നാലിന്

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗത്തിന്റെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ് സെല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി നാലിന് പഴയലക്കിടി മൗണ്ട് സീന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഇരുപതിലധികം തൊഴില്‍ദായര്‍ ഭാഗമാകുന്ന മേള അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യമാണ്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9746472004, 8086854974, 9538838080

ഡയാലിസിസ് ടെക്നീഷ്യൻ ഇന്‍റർവ്യൂ

ഉഴവൂർ കെ.ആർ.നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ താൽക്കാലിക ഡയാലിസിസ് ടെക്നീഷ്യൻമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടിന് യോഗ്യതാ സർട്ടിഫിക്കറ്റുമായി കെ. ആർ. നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തിച്ചേരണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

ന്യൂട്രീഷനിസ്റ്റ് താൽക്കാലിക നിയമനം

വനിതാ ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ഫെബ്രുവരി 9ന് കാക്കനാട് കളക്ടറേറ്റിലെ ജില്ലാ വനിത ശിശു വികസന വകുപ്പ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ 4 വരെ അഭിമുഖം നടക്കും.

എം.എസ്.സി ന്യൂട്രീഷൻ / ഫുഡ് സയൻസ്/ ഫുഡ് ആൻന്റ് ന്യൂട്രീഷൻ ക്ലിനിക് / ന്യൂട്രീഷൻ ആന്റ് ഡയറ്റിക്സ് യോഗ്യതയും ആശുപത്രികളിൽ ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും അല്ലെങ്കിൽ ഡയറ്റ് കൗൺസിലിംഗ്, ന്യൂട്രീഷനൽ അസ്സസ്മെന്റ്,പ്രഗ്നൻസി ആന്റ് കൗൺസിലിംഗ്, തെറാപ്യൂട്ടിക് ഡയറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അഞ്ചുവർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. 45 വയസ്സാണ് പ്രായപരിധി.

താല്പര്യമുള്ളവർ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാവേണ്ടതാണ്.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google