കേരളഫെഡിന്റെ കരുനാഗപ്പള്ളി ഓയിൽ കോംപ്ലക്‌സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

0
177
Ads

സൈനിക ക്ഷേമ വകുപ്പിനു കീഴിലുള്ള കെക്‌സ്‌കോൺ മുഖാന്തിരം കേരളഫെഡിന്റെ കരുനാഗപ്പള്ളി ഓയിൽ കോംപ്ലക്‌സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് ആൻഡ് ഓഡിറ്റ്), അക്കൗണ്ടന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. യോഗ്യരായ വിമുക്ത ഭടൻമാർക്കും അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം.
അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 44,020 രൂപയും അക്കൗണ്ടന്റ് തസ്തികയിൽ 21,175 രൂപയും വേതനമായി ലഭിക്കും.

വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഡയറക്ടർ, സൈനിക് വെൽഫെയർ ആൻഡ് എം.ഡി. കെക്‌സ്‌കോൺ, കേരളാ സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ, റ്റി.സി. 25/838, അമൃത ഹോട്ടലിന് എതിർ വശം, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലെ kex_con@yahoo.co.in എന്ന ഇ-മെയിലിലോ ലഭിക്കണം. അവസാന തീയതി 2022 ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: 0471 2320772, 2320771.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google