കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റുമാരുടെ (കരാര്‍) ഒഴിവുകള്‍

0
1667
Ads

പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളിലെ അക്കൗണ്ടന്റുമാരുടെ നിലവിലുള്ള ഒഴിവിലേക്ക് അയല്‍ക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പംഗം ആയവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

  1. യോഗ്യതകള്‍: ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷക അപേക്ഷ സമര്‍പ്പിക്കുന്ന ജില്ലയില്‍ താമസിക്കുന്ന വ്യക്തി ആയിരിക്കണം.
  2. അപേക്ഷക കുടുംബശ്രീ അയല്‍കൂട്ടാംഗമോ ഓക്സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം / ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന.
  3. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.കോം ബിരുദവും ടാലി യോഗ്യതയും കംപ്യട്ടര്‍ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ് )ഉണ്ടായിരിക്കണം.
  4. പ്രായ പരിധി – 20 നും 35 നും മധ്യേ (2022 ഒക്ടോബര്‍ 28 ന് ). കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റുമാരായി (കരാര്‍/ ദിവസവേതനം) പ്രവര്‍ത്തിച്ചവര്‍ക്ക് 45 വയസു വരെ.
  5. തെരഞ്ഞെടുപ്പ് രീതി: 1. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 2. സിലബസ് – അക്കൗണ്ടിംഗ്, ഇംഗ്ലീഷ്, മലയാളം, ജനറല്‍ നോളജ്, ഗണിതം, കുടുംബശ്രീ സംഘടന സംവിധാനത്തേയും കുടുംബശ്രീ പ്രോഗ്രാമുകളെയും കുറിച്ചുള്ള അറിവ്. 3. പരീക്ഷ സമയം – 75 മിനിട്സ്
  6. പരീക്ഷ ഫീസായി ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
  7. ഉദ്യോഗാര്‍ഥി അപേക്ഷ ഫോം പൂരിപ്പിച്ച് നിര്‍ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/ പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം സി.ഡി.എസ്. ചെയര്‍പേഴ്സണ്‍/മെമ്പര്‍ സെക്രട്ടറിയുടെ ഒപ്പോടു കൂടി വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ്, ആശ്രയ കുടുംബാംഗം / ഭിന്നശേഷി വിഭാഗം എന്നിവ തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവ സഹിതം ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കളക്ട്രേറ്റ് എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കാം.

ഒഴിവുള്ള സി.ഡി.എസ് – പെരിങ്ങര. അപേക്ഷ www.kudumbashree.org എന്ന വെബ് സൈറ്റില്‍ ലഭിക്കും. അവസാന തീയതി ഡിസംബര്‍ 12 ന് വൈകുന്നേരം അഞ്ചു വരെ. അതിനു ശേഷമുള്ളതും ഭാഗികമായി പൂരിപ്പിച്ച/അവ്യക്തമായ അപേക്ഷകളും സ്വീകരിക്കുന്നതല്ല. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായി 04682221807, 7510667745എന്ന നമ്പരില്‍ ബന്ധപ്പെടുക.

കുടുംബശ്രീ അക്കൗണ്ടന്റ് നിയമനം: അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ നിലവില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അയല്‍ക്കൂട്ട അംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍/ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം 20 നും 35 നും മധ്യേ. നിലവില്‍ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചവര്‍ക്ക് 45 വയസ് വരെ അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദവും ടാലി, എം.എസ്. ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ് എന്നിവയില്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. അപേക്ഷ ഫോറം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലും www.kudumbashree.org വെബ് സൈറ്റിലും ലഭിക്കും. അവസാന തീയതി 2022 ഡിസംബര്‍ 12 ന് വൈകീട്ട് 5 വരെ. അപേക്ഷയോടൊപ്പം മലപ്പുറം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്ടും യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം. ഉദ്യോഗാര്‍ഥി പൂരിപ്പിച്ച അപേക്ഷാ ഫോറം ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ പ്രസിഡന്റ്/ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷം എ.ഡി.എസിന്റെ പ്രസിഡന്റ്/സെക്രട്ടറിയുടെ മേലൊപ്പോടും കൂടി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം 676505 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍മുഖേനയോ അയക്കണം. കവറിന് പുറത്ത് ‘കുടുംബശ്രീ സി.ഡി.എസ്. അക്കൗണ്ടന്റ് ഒഴിവിലേക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തിയിരിക്കണം. ഫോണ്‍ 0483 2733470.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google