കേരള ലളിതകലാ അക്കാദമിയിൽ വിവിധ ഒഴിവുകൾ

0
569
Ads

കേരള ലളിതകലാ അക്കാദമിയുടെ കിളിമാനൂർ (തിരുവനന്തപുരം), ശ്രീകണ്ഠാപുരം (കണ്ണൂർ) ആർട്ടിസ്റ്റ് റസിഡൻസി സ്റ്റുഡിയോകളിലേക്ക് സ്റ്റുഡിയോ അസിസ്റ്റന്റ്, കുക്ക് കം വാച്ച്മാൻ, സ്വീപ്പർ കം ഗാർഡനർ, ഡിസൈനർ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

സ്റ്റുഡിയോ അസിസ്റ്റന്റ് കിളിമാനൂർ (തിരുവനന്തപുരം) – 1 ശ്രീകണ്ഠാപുരം (കണ്ണൂർ) – 1

യോഗ്യത : പെയിന്റിങ്, ശില്പം, ഗ്രാഫിക്സ് ഇവയിലേതെങ്കിലും ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സംസാരിക്കുവാനും എഴുതുവാനും ഉള്ള പ്രാവിണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം, ഗ്രാഫിക് ഡിസൈൻ ജോലിയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന.

കുക്ക് കം വാച്ച്മാൻ കിളിമാനൂർ (തിരുവനന്തപുരം) – 1

ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിൽ നിന്നും കുക്കിങ്ങിൽ വൈദഗ്ദ്ധ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തനപരിചയവുമുള്ള വ്യക്തി ആയിരിക്കണം. ഇതേ വ്യക്തി വാച്ച്മാന്റെ ജോലിയും നിർവ്വഹിക്കേണ്ടതാണ്. പ്രൊഫഷണൽ രീതിയിൽ പാചകം ചെയ്യുന്ന വ്യക്തികൾക്ക് മുൻഗണന

(കുക്ക്) ശ്രീകണ്ഠാപുരം (കണ്ണൂർ) -1

Ads

ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിൽ നിന്നും കുക്കിങ്ങിൽ വൈദഗ്ദ്ധ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തനപരിചയവുമുള്ള വ്യക്തി ആയിരിക്കണം. പ്രൊഫഷണൽ രീതിയിൽ പാചകം ചെയ്യുന്ന വ്യക്തികൾക്ക് മുൻഗണന

സ്വീപ്പര്‍ കം ഗാര്‍ഡനര്‍
കിളിമാനൂര്‍ (തിരുവനന്തപുരം) – 1
പൂന്തോട്ട പരിപാലനത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. 7-ാം ക്ലാസ്സ് പാസ്സായിരിക്കണം

ഡിസൈനര്‍
ദര്‍ബാര്‍ ഹാള്‍ (എറണാകുളം) – 1
യോഗ്യത : ബി.എഫ്.എ., അപ്ലൈയ്ഡ് ആര്‍ട്ട് ബ്രോഷറുകളും പോസ്റ്ററുകളും ഡിസൈന്‍ ചെയ്യുന്നതില്‍ പ്രാവീണ്യം.

ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോറം പൂരിപ്പിച്ച് ഇമെയിലേക്കും സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശൂർ- 680020 വിലാസത്തിലേയ്ക്ക് തപാൽ മുഖേനയും അയക്കേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഒക്ടോബർ 31. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google