സപ്പോർട്ട് എൻജിനിയർ നിയമനം

0
385

പട്ടികവർഗ വികസന വകുപ്പിലെ ഇ-ഫയലിംഗ് സംവിധാനത്തിലെ സ്‌പോർട്ട് എൻജിനിയർ തസ്തികയിലേക്ക് നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: ബി.ടെക്/ എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/ എം.സി.എ/ Equivalent Degree. പ്രായപരിധി 21-35 വയസ്. നിയമനം ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസ വേതനം 21,000 രൂപ ലഭിക്കും. നിയമന കാലാവധി: 9 മാസം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ ddfsstdd@gmail.com എന്ന ഇ-മെയിലിലോ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി 2022 ഒക്ടോബർ 28 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.