നിയുക്തി 2022 മെഗാ ജോബ് ഫെസ്റ്റ് നവംബര്‍ 20 ന് കോഴിക്കോട്| Niyukthi 2022

0
754
Ads

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ‘നിയുക്തി 2022 ജോബ്‌ഫെസ്റ്റ്’ നടത്തുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നവംബര്‍ 20 നാണ് ജോബ് ഫെസ്റ്റ്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

ഐ.ടി, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്‌കെയര്‍, ടെക്‌നിക്കല്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ നൂറിലധികം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. അയ്യായിരത്തിലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370179, 0495 2370176.

For Registration visit www jobfest.kerala.gov.in