എസ്.സി പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

0
593
Ads

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ, പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ പ്രൊമോട്ടറായി നിയമിക്കുന്നതിന് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താൽപ്പര്യമുളളവർ നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുളള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അവസാന തീയതിയായ 2022 ഫെബ്രുവരി 28 ന് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിന് ലിങ്ക് സന്ദർശിക്കുക https://recruitopen.com/cmd/dstd1.html