മലപ്പുറം ജില്ലയിലെ തൊഴിലവസരങ്ങൾ

0
348

പബ്ലിക് ഹെല്‍ത്ത് നഴ്സ് നിയമനം
വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലെ എളമരം ഉപകേന്ദ്രത്തിലേക്ക് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം.ഒരു ഒഴിവിലേക്കാണ് നിയമനം. 22200രൂപയാണ് ശബളം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭിലഷണനീയ യോഗ്യതയാണ്. വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സ്വയം തയാറാക്കിയ ബയോഡാറ്റയും സഹിതം ഏപ്രില്‍ ഒന്നിന് രാവിലെ 11ന് വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം. ഇന്ന് (മാര്‍ച്ച് 31 ) വൈകീട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍: 9847495311.

ലാബ് ടെക്നീഷ്യന്‍ നിയമനം
വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു ഒഴിവിലേക്കാണ് നിയമനം. 600 രൂപ പ്രതിദിന വേതനം ലഭിക്കും. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതയാണ്. വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സ്വയം തയാറാക്കിയ ബയോഡാറ്റയും സഹിതം ഏപ്രില്‍ ഒന്നിന് രാവിലെ 11ന് വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് എത്തണം. ഇന്ന് (മാര്‍ച്ച് 31 ) വൈകീട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍: 9847495311.

ഓഫീസ് സ്റ്റാഫ് നിയമനം
നിലമ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ ഇന്‍സിസ്റ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റി നടത്തുന്ന നൈപുണ്യ കോഴ്‌സിന്റെ ഓഫീസിലേക്ക് സ്റ്റാഫിനെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് ഏപ്രില്‍ നാലിന് പകല്‍ 11ന് നിലമ്പൂര്‍ ഐ.ടി.ഐയിലെ നൈപുണ്യ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 7510481819.

Leave a Reply