മിൽമയിൽ അവസരം

0
515

പത്തനംതിട്ട ഡെയറി പ്ലാന്റിൽ പ്ലാന്റ് അസിസ്റ്റന്റ്മാരുടെ താൽക്കാലിക ഒഴിവുകളിൽജോലി നോക്കുന്നതിന് യൂണിയന്റെ അംഗസംഘങ്ങളിൽ 2020-21 സാമ്പത്തിക വർഷത്തിൽ പാൽ നൽകിയിട്ടുള്ളതും നിലവിൽ നൽകിക്കൊണ്ടിരിക്കുന്നതുമായ അംഗങ്ങൾ, സംഘം ജീവനക്കാർ എന്നിവരിൽ നിന്നും അവരുടെ താഴെപ്പറയുന്ന യോഗ്യതയുള്ള മക്കൾ ഭാര്യ/ഭർത്താവ് എന്നിവരിൽ നിന്നും പ്ലാന്റ് അസിസ്റ്റന്റ് ജോലിക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുവാൻ അപേക്ഷ ക്ഷണിയ്ക്കുന്നു.

താൽപര്യമുള്ള അർഹരായ ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട സംഘം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ ശിപാർശയോടുകൂടി പത്തനംതിട്ട ഡെയറി പി&ഐ വിഭാഗത്തിൽ 15.03.2022-ാം തീയതിക്കുമുമ്പായി സമർപ്പിക്കേണ്ടതാണ്

വ്യവസ്ഥകൾ:

  1. ഈ നിയമനം തീർത്തും താൽക്കാലികവും പരമാവധി മാത്രവുമായിരിക്കും. 6 മാസത്തേക്ക്
  2. ഈ നിയമനം പൂർണ്ണമായും താൽക്കാലികവും ഈ നിയമനം മൂലം ഭാവിയിൽ യൂണിയനിലുണ്ടായേക്കാവുന്ന നിയമനങ്ങളിൽ സ്ഥിരത ലഭിക്കുവാനോ, നിയമനത്തിൽ മുൻഗണന അവകാശപ്പെടാനോ അർഹത ഉണ്ടായിരിക്കുന്നതല്ല.
  1. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 14000 രൂപ വേതനം ലഭിക്കുന്നതും നിയമന കാലയളവിൽ പൂർണ്ണമായി ഹാജർ ലഭിക്കുന്നവർക്ക് പ്രതിമാസം 3000 രൂപ വീതം ഹാജർ ബോണസായി നൽകുന്നതുമാണ്. ഇവയ്ക്കു പുറമെ ഇ.പി.എഫ്, ഇ.എസ്.ഐ. എന്നീ നിയമാനുസൃത ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
  2. ടി. തസ്തികയിൽ താൽക്കാലികമായി നിയമിതരാകുന്നവർ ഡയറിയിൽ നിന്നും നിർദ്ദേശിക്കുന്ന ഏത് വിഭാഗത്തിലും ഏത് ഷിഫ്റ്റിലും രാത്രി ഷിഫ്റ്റ് ഉൾപ്പെടെ) ജോലി ചെയ്യുവാൻ സന്നദ്ധരായിരിക്കണം.
  3. ഡെയറിയിൽ ജോലി ലഭിക്കുന്നതു മൂലം പാൽ ഉല്പാദനത്തിലോ സംഘത്തിനു പാൽ
  4. നല്കുന്നതിലോ യാതൊരു വീഴ്ചയും വരുത്തുന്നതല്ലായെന്ന് ഉറപ്പ് നൽകേണ്ടതാണ്.

യോഗ്യതകൾ

1) SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത പാസ്സായവരും പൂർണ്ണ ആരോഗ്യമുള്ളവരേയും മാത്രം പരിഗണിക്കുന്നതാണ്. (ബിരുദധാരികളെ പരിഗണിക്കുന്നതല്ല.

2) അപേക്ഷക അപേക്ഷകൻ അപേക്ഷകന്റെ ഭാര്യ/ഭർത്താവ് മക്കൾ 2020-21 സാമ്പത്തി വർഷത്തിൽ സംഘത്തിൽ പാൽ ഒഴിച്ചതും നിലവിൽ ഒഴിച്ചു

കൊണ്ടിരിക്കുന്ന അംഗവും ആയിരിക്കണം.(2021 ഏപ്രിൽ 1 മുതൽ 2012 ജനുവരി 31

3) അപേക്ഷകരുടെ പ്രായം 01.01.2022 തീയതി 18 വയസ്സ് പൂർത്തിയായിരിക്കേണ്ടതും 40 വയസ്സ് കഴിയുവാൻ പാടുള്ളതല്ല. വർഷം. പട്ടികജാതി/പട്ടികവർഗ്ഗം-5 വർഷം എന്ന ക്രമത്തിൽ കേരള സഹകരണ നിയമ പ്രകാരമുള്ള വയസ്സിളവ് ബാധകമായിരിക്കുന്നതാണ്.

4) തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകൻ ജോലിക്ക് നിയമന ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക https://t.me/job_alerts_kerala/1518

Leave a Reply