ട്രേഡ്‌സ്മാൻ അഭിമുഖം
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ, കാർപ്പെന്ററി, ടൂ & ത്രീവീലർ മെയിന്റനൻസ് ട്രേഡുകളിൽ ട്രേഡ്‌സ്മാൻ തസ്തികകളിൽ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ടിഎച്ച്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐറ്റിഐ / വിഎച്ച്എസ്ഇ / കെജിസിഇ സർട്ടിഫിക്കറ്റുമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ അഭിമുഖത്തിന് ഹാജരാക്കണം. ട്രേഡ്‌സ്മാൻ (ടൂ & ത്രീവീലർ മെയിന്റനൻസ്) 2021 നവംബർ 22ന് 10 മണിക്കും ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) നവംബർ 23ന് 10 മണിക്കും ട്രേഡ്‌സ്മാൻ (കാർപ്പെൻഡറി) 2021 നവംബർ 23ന് 2 മണിക്കും ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക് 0472 2812686.
ലാബ് ടെക്നീഷ്യന്‍
ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ആര്‍.എസ്.ബി.വൈ മുഖേന താത്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പാരാമെഡിക്കല്‍ രജിസ്ട്രേഷനുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 2021 നവംബര്‍ 26ന് രാവിലെ 11ന് ജനറല്‍ ആശുപത്രി ഓഫീസില്‍ എത്തണം. ഫോണ്‍: 0477-2253324.
അദ്ധ്യാപക ഒഴിവ്
തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, സിവിൽ എൻജിനിയറിങ് എന്നീ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളിൽ നിയമനത്തിന് നവംബർ 24ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. അതാതു വിഷയങ്ങളിൽ എ.ഐ.സി.റ്റി.ഇ. അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് അദ്ധ്യാപകർക്കുള്ള എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. അപേക്ഷകൾ നവംബർ 23ന് വൈകുന്നേരം നാലു മണിക്ക് മുൻപ് www.lbsitw.ac.in ൽ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. യോഗ്യതയുള്ള അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2021 നവംബർ 24ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.
Latest Jobs
-
Walk-in Interview at Employability Centre Kozhikode – Multiple Private Job Vacancies
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലറിക്കൽ ഒഴിവ്
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
സമന്വയ തൊഴിൽമേള 21 ന്
-
എംപ്ലോയ്ബിലിറ്റി സെൻ്ററിൽ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
-
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയിൽ ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
-
ബാലിക സദനത്തിൽ ജോലി ഒഴിവ്; അപേക്ഷകൾ ക്ഷണിച്ചു
-
BSNL Recruitment 2026: Recruitment for Senior Executive Trainees
-
Railway Group D Recruitment 2026: 22,195 Vacancies | Apply Online for RRB CEN 09/2025
-
ഫെബ്രുവരി 17ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
-
വിജ്ഞാനകേരളം ജില്ലാ തല മെഗാ തൊഴിൽ മേള ഫെബ്രുവരി 7ന്
-
₹21,175 ശമ്പളത്തിൽ വിഴിഞ്ഞം സീപോർട്ടിൽ ജോലി അവസരം – അപേക്ഷ ഫെബ്രുവരി 18 വരെ
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ്
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം


