ട്രേഡ്‌സ്മാൻ, ലാബ് ടെക്നീഷ്യന്‍, അദ്ധ്യാപക ഒഴിവ്

0
592

ട്രേഡ്‌സ്മാൻ അഭിമുഖം

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ, കാർപ്പെന്ററി, ടൂ & ത്രീവീലർ മെയിന്റനൻസ് ട്രേഡുകളിൽ ട്രേഡ്‌സ്മാൻ തസ്തികകളിൽ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ടിഎച്ച്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐറ്റിഐ / വിഎച്ച്എസ്ഇ / കെജിസിഇ സർട്ടിഫിക്കറ്റുമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ അഭിമുഖത്തിന് ഹാജരാക്കണം. ട്രേഡ്‌സ്മാൻ (ടൂ & ത്രീവീലർ മെയിന്റനൻസ്) 2021 നവംബർ 22ന് 10 മണിക്കും ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) നവംബർ 23ന് 10 മണിക്കും ട്രേഡ്‌സ്മാൻ (കാർപ്പെൻഡറി) 2021 നവംബർ 23ന് 2 മണിക്കും ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക് 0472 2812686.

ലാബ് ടെക്നീഷ്യന്‍

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ആര്‍.എസ്.ബി.വൈ മുഖേന താത്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പാരാമെഡിക്കല്‍ രജിസ്ട്രേഷനുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 2021 നവംബര്‍ 26ന് രാവിലെ 11ന് ജനറല്‍ ആശുപത്രി ഓഫീസില്‍ എത്തണം. ഫോണ്‍: 0477-2253324.

അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, സിവിൽ എൻജിനിയറിങ് എന്നീ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളിൽ നിയമനത്തിന് നവംബർ 24ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. അതാതു വിഷയങ്ങളിൽ എ.ഐ.സി.റ്റി.ഇ. അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് അദ്ധ്യാപകർക്കുള്ള എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. അപേക്ഷകൾ നവംബർ 23ന് വൈകുന്നേരം നാലു മണിക്ക് മുൻപ് www.lbsitw.ac.in ൽ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. യോഗ്യതയുള്ള അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2021 നവംബർ 24ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.