ഹോസ്പിറ്റൽ ജോലി ഒഴിവുകൾ – Medical Jobs

0
1004
Ads

സ്റ്റാഫ് നഴ്‌സ് താത്കാലിക നിയമനം

എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്‌സ് (നഴ്‌സിംഗ് ഓഫീസര്‍) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബിഎസ്സി നഴ്സിംഗ്/ജിഎന്‍എം, സിടിവിഎസ് ഒടി/ഐസിയുവില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയവും സാധുവായ നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്‌കാന്‍ ചെയ്തു ghekmhr@gmail.com ഇ-മെയിലേക്ക് അയക്കണം. കൂടാതെ സെപ്റ്റംബര്‍ 24-ന് രാവിലെ 11-ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്തും. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ബയോഡാറ്റയും ഹാജരാക്കണം.

താത്കാലിക നിയമനം ഡയാലിസിസ് ടെക്‌നീഷ്യൻ

തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉളളവര്‍ സെപ്റ്റംബര്‍ 26-ന് രാവിലെ 11-ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വാക്-ഇന്‍-ഇന്റര്‍വ്യൂവിന് സൂപ്രണ്ടിന്റെ ചേമ്പറില്‍ ഹാജരാകണം.

Ads

ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി തസ്തികയിൽ നിലവിലുള്ള 2 ഒഴിവിലേയ്ക്ക് താത്കാലികമായി പ്രതിദിനവേതനടിസ്ഥാനത്തിൽ 179 ദിവസത്തേയ്ക്ക് നിയമനം നടത്തുന്നതിനായി സെപ്റ്റംബർ 29ന് രാവിലെ 11 കൂടിക്കാഴ്ച നടത്തും. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സ് വിജയിച്ചവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ രാവിലെ പത്തിന് ആരംഭിക്കും.

താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ്, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google