ഹോസ്പിറ്റലിൽ ജോലി ഒഴിവ്

0
1365
Ads

നെടുമങ്ങാട് ആശുപത്രിയിൽ താത്ക്കാലിക നിയമനം
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നിഷ്യൻ (മൂന്ന് ഒഴിവ്),

സ്റ്റാഫ് നേഴ്‌സ് (മൂന്ന് ഒഴിവ്),

ഹോസ്പിറ്റൽ അറ്റൻഡന്റ് (രണ്ട് ഒഴിവ്),

നേഴ്‌സിംഗ് അസിസ്റ്റന്റ് (ഒരു ഒഴിവ്) തസ്തികകളിൽ താത്കാലികമായി നിയമിക്കുന്നതിന് 2022 May 16ന് രാവിലെ 11 മണിക്ക് നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം.

എക്‌സ്‌റേ ടെക്‌നിഷ്യൻ
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരു എക്‌സ്‌റേ ടെക്‌നീഷ്യനെ താത്കാലികമായി നിയമിക്കുന്നതിന് 16ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

ലാബ് ടെക്‌നിഷ്യൻ നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ May 18ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിലിലൂടെയോ നോരിട്ടോ നൽകണം.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google