കോട്ടയം മോഡൽ കരിയർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ തൊഴിൽ മേള

0
1129

കോട്ടയം മോഡൽ കരിയർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു. VSS TECH SOLUTION , ADECCO INDIA PRIVATE LIMITED എന്നീ കമ്പനികൾ ആണ് 20.01.2024 മുതൽ നടക്കുന്ന ഓൺലൈൻ തൊഴിൽ മേളയിൽ പങ്കെടുക്കുന്നത്.

VSS TECH SOLUTION എന്ന കമ്പനി 50 ഇൽ പരം തസ്തികകളിലേക്കായുള്ള 500 ഓളം വേക്കൻസികളിലേക്കും, ADECCO INDIA PRIVATE LIMITED എന്ന കമ്പനി ടെക്നിക്കൽ ഓപ്പറേറ്റർ ( എസ്. എസ്. എൽ. സി. ക്വാളിഫിക്കേഷൻ മതി) എന്ന തസ്തികയിലേക്കായുള്ള 2000 വാക്കൻസിയിലേക്കും ആണ് അവസരം.

ADECCO INDIA PRIVATE LIMITED എന്ന കമ്പനി IPHONE മാനുഫാക്‌ചറിംഗ് യൂണിറ്റിലേക്ക് 18 – 26 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളെയും ആണ് റിക്രൂട്ട് ചെയ്യുന്നത്. മറ്റു വിവരങ്ങൾക്ക് QR കോഡ് സ്കാൻ ചെയ്യുകയോ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. 2024 ജനുവരി 20 മുതലാണ് അപ്ലൈ ചെയ്യാൻ സാധിക്കുക.

തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ അല്ലെങ്കിൽ താഴെ കൊടുക്കുന്ന QR CODE സ്കാൻ ചെയ്യുമ്പോൾ, ഇന്ത്യാ ഗവണ്മെന്റ് നാഷണൽ കരിയർ സർവീസ് പോർട്ടൽ വഴി മേൽ പറഞ്ഞ കമ്പനികൾ നടത്തുന്ന ഓൺലൈൻ തൊഴിൽ മേളയുടെ പേജിലേക്ക് നിങ്ങൾ എത്തിച്ചേരും . നിങ്ങൾ NCS പോർട്ടൽ ഇൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥി ആണെങ്കിൽ നേരിട്ടും അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ശേഷവും ഓൺലൈൻ ജോബ്‌ഫെയ്‌റിൽ പങ്കെടുക്കാവുന്നതാണ്.

(രജിസ്റ്റർ ചെയ്യാനായി നിങ്ങളുടെ ഒരു ID പ്രൂഫിന്റെ നമ്പർ ആവശ്യമായി വരുന്നതാണ്.) വേക്കൻസിയുടെ പൂർണ വിവരങ്ങൾ ഈ പേജിൽ കാണാൻ സാധിക്കുന്നതാണ്. ശേഷം ഏതു തസ്തികയിലേക്കാണോ നിങ്ങൾക്ക് അപ്ലൈ ചെയ്യേണ്ടത്, അത് സെലക്ട് ചെയ്ത് അതിനു താഴെ അപ്ലൈ എന്ന് കാണുന്ന സ്ഥലത്തു ക്ലിക്ക് ചെയ്യുക. നിങ്ങളുടെ അപ്ലിക്കേഷൻ നേരിട്ട് NCS പോർട്ടൽ വഴി കമ്പനി HR ഇന് ലഭിക്കുന്നതാണ്. പിന്നീട് NCS പോർട്ടൽ വഴി മറ്റു വിവരങ്ങൾ കമ്പനി നിങ്ങളെ അറിയിക്കുന്നതാണ്.

Registration Link: https://spqr.ncs.gov.in/Confirmation.aspx?capImd=CMP-21400-V6D0C3

LEAVE A REPLY

Please enter your comment!
Please enter your name here