കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി ജോബ് ഫെയര്‍ : Employability Centre Kannur Job Fair

0
417
Kannur Employability Centre Job Fair
Ads

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ( Employability Centre Kannur Job Fair 2024) ആഭിമുഖ്യത്തില്‍  2024 ജൂണ്‍ 14  ന്  രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.

  1. ടീച്ചേര്‍സ് (ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍, മാത്‌സ്, കമ്പ്യൂട്ടര്‍),
  2. റിസപ്ഷനിസ്റ്റ് കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ (ജാര്‍ഖണ്ഡ്),
  3. യൂണിറ്റ് മാനേജര്‍,
  4. കോ-ഓര്‍ഡിനേറ്റര്‍,
  5. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

യോഗ്യത:  പ്ലസ്ടു, ഡിഗ്രി, ബി എസ് സി/ ബിഎ/ ബി സി എ/ ബി എഡ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം വന്ന് പങ്കെടുക്കാവുന്നതാണ്.  ഫോണ്‍: 0497  2707610, 6282942066.