ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്സ്, ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു. സർജിക്കൽ/മെഡിക്കൽ/ ഒ.റ്റി/ ഇ.ആർ / എൻഡോസ്‌കോപ്പി തുടങ്ങിയ നഴ്സിംഗ് വിഭാഗത്തിലും സി.എസ്.എസ്.ഡി / എക്കോ ടെക്നിഷ്യൻ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.
ബി.എസ്.സി നഴ്സിങ്ങിൽ ബിരുദവും സർജിക്കൽ/മെഡിക്കൽ ഡിപ്പാർട്മെന്റിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്നു വർഷം വരെ പ്രവൃത്തിപരിചയവുമുള്ള പുരുഷ നഴ്സുമാർക്ക് വാർഡ് നഴ്സ് തസ്തികയിലേക്കും ഒ.റ്റി/ ഇ.ആർ ഡിപ്പാർട്മെന്റിലേക്ക് ബി.എസ്.സി നഴ്സിങ്ങിൽ ബിരുദവും കുറഞ്ഞത് 5 വർഷത്തെ ഒ.റ്റി/ ഇ.ആർ പ്രവൃത്തി പരിചയവുമുള്ള വനിതാ-പുരുഷ നഴ്സുമാർക്കും അപേക്ഷിക്കാം. എൻഡോസ്‌കോപ്പി നഴ്സ് തസ്തികയിൽ കുറഞ്ഞത് അഞ്ചു വർഷം എൻഡോസ്‌കോപ്പി വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുള്ള ബി.എസ്.സി നഴ്സിംഗ് ബിരുദമുള്ള വനിതകൾക്ക് അപേക്ഷ സമർപ്പിക്കാം.
സി.എസ്.എസ്.ഡി ടെക്നീഷ്യൻമാരുടെ ഒഴിവിലേക്ക് രണ്ടു മുതൽ മൂന്നു വർഷം വരെ ഏതെങ്കിലും ആശുപത്രിയിൽ സി.എസ്.എസ്.ഡി ടെക്നീഷ്യനായി പ്രവർത്തിച്ചിട്ടുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. എക്കോ ടെക്നിഷ്യൻ ഒഴിവിലേക്ക് കുറഞ്ഞത് അഞ്ചു വർഷം എക്കോ ടെക്നീഷ്യനായി പ്രവർത്തിച്ചിട്ടുള്ള വനിതകൾക്ക് അപേക്ഷിക്കാം.
നഴ്സുമാർക്ക് 3500 മുതൽ 5000 ദിർഹവും ടെക്നീഷ്യൻമാർക്ക് 5000 ദിർഹവും ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ www.norkaroots.org വഴി 2022 ജൂലൈ 25 നകം അപേക്ഷ സമർപ്പിക്കണമെന്നു നോർക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിൽ നിന്നും ടോൾ ഫ്രീ നമ്പറായ 1800 425 3939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ലഭിക്കുന്നതാണ്. ഇ-മെയിൽ: rmt4.norka@kerala.gov.in.
Latest Jobs
-
Walk-in Interview at Employability Centre Kozhikode – Multiple Private Job Vacancies
-
പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ക്ലറിക്കൽ ഒഴിവ്
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
സമന്വയ തൊഴിൽമേള 21 ന്
-
എംപ്ലോയ്ബിലിറ്റി സെൻ്ററിൽ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
-
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയിൽ ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
-
ബാലിക സദനത്തിൽ ജോലി ഒഴിവ്; അപേക്ഷകൾ ക്ഷണിച്ചു
-
BSNL Recruitment 2026: Recruitment for Senior Executive Trainees
-
Railway Group D Recruitment 2026: 22,195 Vacancies | Apply Online for RRB CEN 09/2025
-
ഫെബ്രുവരി 17ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
-
വിജ്ഞാനകേരളം ജില്ലാ തല മെഗാ തൊഴിൽ മേള ഫെബ്രുവരി 7ന്
-
₹21,175 ശമ്പളത്തിൽ വിഴിഞ്ഞം സീപോർട്ടിൽ ജോലി അവസരം – അപേക്ഷ ഫെബ്രുവരി 18 വരെ
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ്
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം

