എ.ഐ. എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ ( AI Airport Service Limited) വിവിധ തസ്തികകളിലായി 461 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 422 ഒഴിവും വഡോദര വിമാനത്താവളത്തില്‍ 39 ഒഴിവുമാണുള്ളത്. മൂന്നുവര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. ആവശ്യമെങ്കില്‍ നീട്ടിനല്‍കും. വാക്ക്-ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 422 ഒഴിവ്
- യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവര്‍: ഒഴിവ്-130. യോഗ്യത: പത്താംക്ലാസ് വിജയം, എച്ച്.എം.വി. ഡ്രൈവിങ് ലൈസന്‍സ്. ശമ്പളം: 24,690 രൂപ. പ്രായം: 28 വയസ്സ് കവിയരുത്.
- ഹാന്‍ഡിമാന്‍/ഹാന്‍ഡിവുമന്‍: ഒഴിവ്-292. അഭിമുഖത്തീയതി: 2024 മേയ് 4. യോഗ്യത: പത്താംക്ലാസ് വിജയം, ഇംഗ്ലീഷ് , ഹിന്ദി, പ്രാദേശികഭാഷ എന്നിവയറിയണം. പ്രായം: 28 വയസ്സ് കവിയരുത്. ശമ്പളം: 22,530 രൂപ.
- സംവരണവിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
- ഫീസ്: 500 രൂപ (എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്ക്കും ഫീസ് ബാധകമല്ല). ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ഫീസടയ്ക്കേണ്ടത്.
അഭിമുഖം: യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവര്‍ തസ്തികയിലേക്ക് മേയ് രണ്ടിനും ഹാന്‍ഡിമാന്‍/ഹാന്‍ഡിവുമന്‍ തസ്തികയിലേക്ക് മേയ് നാലിനും അഭിമുഖം നടത്തും. പൂരിപ്പിച്ച അപേക്ഷയും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മറ്റ് രേഖകളും സഹിതം അഭിമുഖത്തിനെത്തണം. സമയം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ. വിശദവിവരങ്ങളും അപേക്ഷാഫോമും https://www.aiasl.in-ല്‍ ലഭിക്കും.
വഡോദര വിമാനത്താവളത്തില്‍ 39 ഒഴിവ്
- ജൂനിയര്‍ ഓഫീസര്‍ (കസ്റ്റമര്‍ സര്‍വീസസ്)-3,
- കസ്റ്റമര്‍ സര്‍വീസ് എക്സിക്യുട്ടീവ്-3,
- ജൂനിയര്‍ കസ്റ്റമര്‍ സര്‍വീസ് എക്സിക്യുട്ടീവ്-4,
- റാംപ് സര്‍വീസ് എക്സിക്യുട്ടീവ്-5,
- യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവര്‍-3,
- ഹാന്‍ഡിമാന്‍-11,
- ഹാന്‍ഡിവുമന്‍-10.
- 2024 മേയ് രണ്ടുമുതല്‍ ഏഴുവരെയുള്ള തീയതികളിലാണ് അഭിമുഖം നടത്തുക. സമയം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ.
ഫീസ്: 500 രൂപ (എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്ക്കും ഫീസ് ബാധകമല്ല). ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ഫീസടയ്ക്കേണ്ടത്.
വിശദവിവരങ്ങളും അപേക്ഷാഫോമും https://www.aiasl.in/Recruitment ലഭിക്കും.
Latest Jobs
-
നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാതെ മുടങ്ങി കിടക്കുകയാണോ ? പുതുക്കാൻ അവസരം
-
സമന്വയ തൊഴിൽമേള 21 ന്
-
എംപ്ലോയ്ബിലിറ്റി സെൻ്ററിൽ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം
-
എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
-
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയിൽ ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
-
ബാലിക സദനത്തിൽ ജോലി ഒഴിവ്; അപേക്ഷകൾ ക്ഷണിച്ചു
-
BSNL Recruitment 2026: Recruitment for Senior Executive Trainees
-
Railway Group D Recruitment 2026: 22,195 Vacancies | Apply Online for RRB CEN 09/2025
-
ഫെബ്രുവരി 17ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
-
വിജ്ഞാനകേരളം ജില്ലാ തല മെഗാ തൊഴിൽ മേള ഫെബ്രുവരി 7ന്
-
₹21,175 ശമ്പളത്തിൽ വിഴിഞ്ഞം സീപോർട്ടിൽ ജോലി അവസരം – അപേക്ഷ ഫെബ്രുവരി 18 വരെ
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ്
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം
-
എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് ഫെബ്രുവരി 7ന്
-
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2026: 350 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ

