എസ്.ബി.ഐ. ജൂനിയർ അസോസിയേറ്റ് ഒഴിവുകൾ – യോഗ്യത: ബിരുദം

0
1728
Ads

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് ( SBI Junior Associate Recruitment 2025) (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ് – State Bank Of India Customer Support and Sales) തസ്തികയിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. (നേരത്തേ ഈ തസ്തിക ക്ലാർക്ക് എന്നപേരിൽ ആണ് അറിയപ്പെട്ടിരുന്നത്). ബിരുദധാരികൾക്കാണ് അപേക്ഷിക്കാൻ അവസരം.
14,191 (റഗുലർ-13,735, ബാക്ക് ലോഗ്-456) ഒഴിവുകളാണ് ഉള്ളത്. ഇതിൽ 428 ഒഴിവ് കേരളത്തിലാണ് ഉള്ളത് (റഗുലർ-426, ബാക്ക് ലോഗ്-2 ഒഴിവ്).

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യ യോഗ്യത. 2024 ഡിസംബർ 31-നോ അതിനുമുൻപോ നേടിയതായിരിക്കണം മേൽ പറഞ്ഞ യോഗ്യത. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശികഭാഷ (കേരളത്തിലെയും ലക്ഷദ്വീപിലെയും ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് മലയാളം ആണ് അറിയേണ്ടത്) അറിഞ്ഞിരിക്കണം.

പ്രായം: 1.4.2024-ന് 20-28 വയസ്സ്. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും 35 വയസ്സുവരെ (എസ്.സി., എസ്.ടി.-40, ഒ.ബി.സി.-38) അപേക്ഷിക്കാം. എസ്.ബി.ഐ.യിൽ 30.11.2024-നോ അതിനുമുൻപോ അപ്രന്റിസ്ഷിപ്പ് വിജയകരമായി പൂർത്തിയാക്കിയവർക്ക് ജനറൽ/ ഇ.ഡബ്ല്യു.എസ്.-ഒരു വർഷം, ഒ.ബി.സി.-4 വർഷം, എസ്.സി., എസ്.ടി.-6 വർഷം, ഭിന്നശേഷി (എസ്.സി./എസ്.ടി)-16 വർഷം, ഭിന്നശേഷി (ഒ.ബി.സി.)-14 വർഷം ഭിന്നശേഷി (ജനറൽ/ ഇ.ഡബ്ല്യു.എസ്.)-11 വർഷം എന്നിങ്ങനെയും വയസ്സിളവിന് അർഹതയുണ്ടായിരിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും sbi.co.in സന്ദർശിക്കുക. അവസാന തീയതി: 2025 ജനുവരി 7. IBPS വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കമ്പ്യൂട്ടറിൻ്റെ സഹായത്തോടെ അപേക്ഷിക്കുന്നതാണ് ഉചിതം.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google