സെൻട്രൽ ബാങ്കിൽ 5000 അപ്രന്റിസ് ഒഴിവ്.

0
1054
Ads

സെൻട്രൽ ബാങ്കിൽ അപ്രന്റിസ് ആകാൻ ബിരുദധാരികൾക്ക് അവസരം. കേരളത്തിൽ തിരുവനന്തപുരം (71), കൊച്ചി (65) റീജനുകളിലായി 136 ഒഴിവുണ്ട്. യോഗ്യത: ബിരുദം. അപേക്ഷ 2023 ഏപ്രിൽ 3 വരെ. അപേക്ഷിക്കുന്നവർക്ക് ഒരു ജില്ലകൾ കൂടി തിരഞ്ഞെടുക്കാം.

സ്റ്റൈപൻഡ്: മെട്രോ ശാഖകകളിൽ 15,000 രൂപ, അർബൻ ശാഖകളിൽ 12,000, റൂറൽ സെമി അർബൻ ശാഖകളിൽ 10,000

പ്രായം: 20-28. പട്ടികവിഭാഗക്കാർക്ക് 5 വർഷം ഇളവ്. മറ്റു പിന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പിന്നാക്കവിഭാഗക്കാർക്കു മൂന്നും ഹാജരാക്കണം. ഭിന്നശേഷിക്കാർക്കു പത്തു വർഷം ഇളവ്, വിധവകൾക്കും വിവാഹ മോചനം നേടിയ സ്ത്രീകൾക്കും 7 വർഷം ഇളവ്. പ്രാദേശികഭാഷയിൽ പ്രാവീണ്യം വേണം.

അപേക്ഷ അപ്രന്റിസ്ഷിപ് പോർട്ടലായ www.apprenticeshipindia.gov.in വഴി 2023 ഏപ്രിൽ 3 വരെ ഓൺലൈനായി അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ ഏപ്രിലിൽ, തുടർന്ന് ഇന്റർവ്യൂ. അപേക്ഷകർ 8 / 10/ 12 ക്ലാസ് വരെയോ ബിരുദതലത്തിലോ പ്രാദേശികഭാഷ പഠിച്ചു എന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അപേക്ഷാഫീസ്: 800 രൂപ (പട്ടികവിഭാഗക്കാർക്കും വനിതകൾക്കും 600 രൂപ, ഭിന്നശേഷിക്കാർക്കു 400)

വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ www.centralbankofindia.co.in വഴി ലഭിക്കും.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google